സ്ത്രീകള്‍ക്കെതിരെ ‘ഐറ്റം’ പരാമര്‍ശം നടത്തിയാൽ പിടിവീഴും; 25കാരന് ഒന്നരവര്‍ഷം തടവ് വിധിച്ച് കോടതി

ഇനി ‘ഐറ്റം’ പരാമര്‍ശം നടത്തിയാൽ കോടതി തൂക്കും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി വ്യക്തമാക്കി.
അതേസമയം ‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് കേസ്. സംഭവത്ത തുടർന്ന് ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.
നിലവിൽ മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാൾ പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. മാത്രമല്ല 16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
https://www.facebook.com/Malayalivartha























