ഇതൊക്കെ എന്ത്.. ശ്രീരാമകൃഷ്ണന്റെ ചലിക്കുന്ന ചിത്രങ്ങൾ? സ്വപ്നയുടെ പോസ്റ്റിനടിയിലെ രസക്കാഴ്ച

അമ്പട കേമാ ശ്രീരാമകൃഷ്ണാ..അല്ല ഈ വടികൊടുത്ത് അടി വാങ്ങി എന്ന് പറയുന്നത് ഇതാണല്ലേ..രാവിലെ തന്നെ കുളിച്ച് സുന്ദരക്കുട്ടപ്പനായി കഷ്ടപ്പെട്ട് മാധ്യമങ്ങളേയും സ്വപ്നയേയുമൊക്കെ കുറ്റപ്പെടുത്തി സ്വയം വെള്ളപൂശി പണ്ടാരമടങ്ങിയത് വെറുതെയായല്ലോ ഭഗവാനെ.
സ്വപ്ന പണി പാലും വെള്ളത്തിൽ തന്നല്ലേ.എന്തായാലും കാര്യങ്ങളുടെ ഒരു കിടപ്പും ഇരിപ്പും ഒക്കെ ജനങ്ങൾക്ക് മനസിലായി.അത് സ്വപ്ന പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കമെന്റുകളായി നിറയുകയാണ്.മലയാളികളുടെ ഹ്യൂമർ സെൻസ് പറയാതിരിക്കാൻ വയ്യ കേട്ടോ..അല്ലേലും മലയാളി പൊളിയാണ്.
ഈ ചിത്രങ്ങൾ കണ്ടതോടെ സ്വപ്നയുടെ പുസ്തകങ്ങൾ എവിടെകിട്ടുമെന്നാണ് ആളുകൾ ചോദിക്കുന്നത്..
ചില കമെന്റുകൾ വായിക്കാം..
''സ്വപ്ന സുരേഷ്. കേരളത്തിലെ ഏറ്റവും കരുത്തയായ വനിത.!!
ആദ്യം നിങ്ങളെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. മാധ്യമവർത്തകളിൽ നിന്നും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയാൻ കഴിഞ്ഞില്ല. കേരളം ശ്രദ്ധിച്ച ആ പത്രസമ്മേളനം നിങ്ങൾ ആരെന്നു തെളിയിച്ചു.കേരളത്തിൽ ഇപ്പോൾ ഒരു പ്രതിപക്ഷം ഇല്ല. സ്വപ്ന സുരേഷ് ആ കുറവ് നികത്തുന്നു.
മുന്നോട്ട് പോകുക. എല്ലാ ആശംസകളും ''
''എന്തായാലും കന്നി-തുലാം മാസങ്ങൾ സഖാക്കൾക്ക് അത്ര നല്ലതല്ലെന്നു കേൾക്കുന്നു.. ഗോപൂജക്ക് പുറമെ ഗണപതിഹോമവും നടത്തും അവസാനം നരബലിയും . ''
''മിസ്റ്റർ ശ്രീരാമകൃഷ്ണൻ സ്വപ്ന വെല്ലുവിളിക്കുന്നു ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ താങ്കൾക്ക് ഇനി എന്താണ് പറയാനുള്ളത്.''
''കേസ് കൊടുക്കണം രാമേട്ടാ, ഇവരെ ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാകില്ല.''
''പിണറായി പണിപ്പെട്ട് ഗവർണർ കൊണ്ട് ഒരു പരിധിവരെ ചർച്ച മറ്റൊരു രീതിയിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുമ്പോ എന്റെ രാമകൃഷ്ണ നീ ആയിട്ട് കുളം ആക്കല്ലേ plz''
''മാനനഷ്ട കേസിന് പോയാൽ ഉള്ള മാനം കൂടി പോകുമല്ലോ സഖാവേ''
''SRKയുടെ ഉള്ളിലെ ആ അരയന്നത്തെ തിരിച്ചു അറിയാൻ നമ്മൾ വൈകി പോയി സുഹൃത്തുക്കളെ ''
''കാലത്തിൻറെ കാവ്യനീതി എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ല കൊടുത്താൽ കമ്മ്യൂണിസ്റ്റുകാർക്കും കിട്ടും''
''ഇതുപോലെ എത്ര സ്ത്രീകളോട് ഇങ്ങനെ പെരുമാറിയിട്ട് ഉണ്ടാകാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ......ഇത്രയും ഉയർന്ന സ്ഥാനത്ത് ഇരുന്ന ലേഡിയോട് ഇങ്ങനെ ആണേൽ സാധാരണക്കാരായവരോട് എന്തായിരിക്കും......ആ കയറുപിരി ശാസ്ത്രജ്ഞന്റെ കൂടി പുറത്ത് വിടൂ ഉള്ളതിൽ ഏറ്റവും അഹങ്കാരി അയാളാണ് ...''
''കാമറെഡ് ഒരു പോസ്റ്റ് കൂടി ഇട്ട് സഹകരിച്ചാൽ ചലിക്കുന്ന ദൃശ്യങ്ങൾ കൂടി അങ്ങ് പുറത്ത് വരും..''
എന്നൊക്കെയുള്ള രസകരമായ കമെന്റുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്
ഇപ്പോൾ പരസ്യമായി മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്ന.ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഫേസ്ബുക്ക് പോസ്റ്റെന്നും കോടതിയിൽ കൂടുതൽ തെളിവുകൾ നല്കാൻ തയ്യാറാണെന്നും സ്വപ്ന വ്യക്തമാക്കിയിരിക്കുകയാണ്. ശ്രീരാമകൃഷ്ണൻ അണുവിട ചലിക്കില്ലന് സ്വപ്നയ്ക്ക് അറിയാം.
മാത്രവുമല്ല പരാതി കൊടുക്കുമ്പോൾ ബാക്കി ഉള്ളതുകൂടി സ്വപ്ന ചേച്ചി പുറത്തുവിടുമെന്ന് ഭീഷണിയുണ്ട്.. എന്തായാലും കടകംപള്ളി വലിയ പ്രതികരങ്ങളും പോസ്റ്റുകളുമൊന്നും ഇടാതിരിക്കുന്നതാണ് നല്ലത്.അല്ലങ്കിൽ കമെന്റിൽ ജനങ്ങൾ പറയുന്നത് പോലെ വല്ല ചലിക്കുന്ന ചിത്രങ്ങളും പുറത്തുവന്നാൽ..പിന്നെ വാ തുറക്കാൻ കഴിയില്ല രാമാ.
https://www.facebook.com/Malayalivartha























