Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടത്; വൈസ് ചാൻസിലർ നിയമനത്തിനായി തന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ താൻ കേരളത്തിൽ ഉണ്ടായിരുന്നില്ല; കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചിരിക്കുകയാണ്‌; ഇതിന്റെ പിന്നിൽ ഗവണർക്ക് മറ്റൊന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്; തുറന്നടിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ

25 OCTOBER 2022 04:15 PM IST
മലയാളി വാര്‍ത്ത

ചാൻസിലർ വിസി പോര് കടുക്കുകയാണ്‌. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഷോകോസ് നോട്ടീസ് തന്ന വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടതെന്നാണ് ഡോ. ഗോപിനാഥ് പറഞ്ഞിരിക്കുകയാണ്. വൈസ് ചാൻസിലർ നിയമനത്തിനായി തന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ താൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചിരിക്കുകയാണ്‌ . ഉന്നത വിദ്യാഭ്യാസ രംഗമാകട്ടെ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇതിന്റെ പിന്നിൽ ഗവണർക്ക് മറ്റൊന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് കണ്ണൂർ വിസി വ്യക്തമാക്കി. ഗവർണർ എനക്ക് ഷോകോസ് നോട്ടീസ് തന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ എന്തിനാണ് നിയമിച്ചതെന്ന മറുപടി ഞാൻ എങ്ങനെയാണ് നൽകുക. എന്നെ നിയമിച്ച ആൾക്കാരാണ് ഷോകോസ് തരേണ്ടത്. ഞാനല്ലല്ലോ എന്നെതന്നെ നിയമിച്ചത്.

എനക്ക് ജോലി തന്ന ആളോടാണ് ഇതൊക്കെ ചോദിക്കേണ്ടത്. എന്റെ പേര് വിസി നിയമനത്തിൽ പോയപ്പോൾ ഞാൻ കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ല.മൂന്നാം തീയതിവരെ വെസ് ചാൻസലറായി ഞാനിവിടെയുണ്ടാകും. വിസിമാരുടെ നിയമനത്തെ കുറിച്ച് യുജിസി പറയുന്നുണ്ട്. പക്ഷേ, എങ്ങനെയാണ് ഒരാളെ പിരിച്ചുവിടേണ്ടതെന്ന് യുജിസി പറയുന്നില്ല. അത് ഓരോ സംസ്ഥാനത്തെയും യൂണിവേഴ്‌സിറ്റികളുടെ ആക്‌ടിലാണുള്ളത്.

ആ ആക്‌ട് പ്രകാരം നമ്മൾ നൽകുന്ന മറുപടിയെ കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച രണ്ട് ജഡ്‌ജിമാർ അംഗങ്ങളായ കമ്മിറ്റിയാണ് ചാൻസലർക്ക് റിപ്പോർട്ട് കൊടുക്കേണ്ടത്. ആ റിപ്പോർട്ട് അനുസരിച്ചാണ് ചാൻസലർ നടപടി എടുക്കേണ്ടത്.കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിൽ ആഴ്‌ത്തിയതിന് പിന്നിൽ മറ്റെന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നു തന്നെയാണ് താൻ കരുതുന്നതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. ഓരോ വിസിയെയും പുറത്താക്കാൻ ഓരോ യൂണിവേഴ്സിറ്റിക്കും വേറെ നിയമമാണ്.കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല എന്നും കണ്ണൂർ വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സര്‍വകലാശാലയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോവും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്‍മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ അടിയാണ്. നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (45 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends