Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിണറായിക്ക് മുട്ടന്‍ പണി ഗവര്‍ണര്‍ വിഎസ്സിന്റെ വീട്ടില്‍ ആ ബോംബ് ഉടന്‍ പൊട്ടും സിപിഎം സമരം ചീഞ്ഞ പടക്കം

25 OCTOBER 2022 04:40 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ വസതിയിലെത്തി. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വിഎസിന്റെ 99ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഎസിനു പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശംസ അറിയിച്ചു. ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ വിഎസിന്റെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്തു മിനിറ്റോളം മാത്രമാണ് സന്ദര്‍ശനം നീണ്ടത്. ഗവര്‍ണര്‍ക്കെതിരേ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന അതേസമയത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ വസതിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടവിരുദ്ധ നിമനം നേടിയ സംസ്ഥാനത്തെ ഒമ്പത് വീസിമാരോട് രാജിവെച്ചൊഴിയാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക സര്‍വകലാശാല വിസി നിമനം സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

സംസ്ഥാനത്തെ വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല. മാധ്യമങ്ങളോടെന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും ഗവര്‍ണര്‍ അറിയിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സിന്‍ഡിക്കേറ്റ് എന്നും, കടക്കു പുറത്ത് എന്ന് പറഞ്ഞതും ആരാണ്. താനല്ല, മാധ്യമപ്രവര്‍ത്തകരോട് ബഹുമാനത്തോടുകൂടി മാത്രമാണ് താന്‍ പെരുമാറിയിട്ടുള്ളത്. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനത്തില്‍ തെറ്റ് പറ്റി. ഒരു സര്‍വ്വകലാശാല വിസിയേയും താന്‍ പുറത്താക്കിയിട്ടില്ല. ഒമ്പത് സര്‍വ്വകലാശാലകളിലേയും വിസിമാരെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് എന്നതാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം മൂന്നിനകം വിഷയത്തില്‍ വിശദീകരണം നല്‍കിയാല്‍ പരിഗണിക്കും. നിയമോപദേശം തേടിയശേഷമാണ് നടപടി സ്വീകരിച്ചത്.

കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി കൃത്യം. വിസിമാരോട് തനിക്ക് അനുകമ്പയാണുള്ളത്. അവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. യോഗ്യരെങ്കില്‍ വീണ്ടും പരിഗണിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കുകയാണ്. വിസിമാര്‍ക്ക് അനുകൂലമായല്ല ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി തുടക്കത്തില്‍ പ്രതികരിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

മുഖ്യമന്ത്രി സിപിഎം അണികളെ കാണിച്ച് ഗവര്‍ണറെയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ സെക്രട്ടറി പറയുന്നത് പോലെയാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രിയാണെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളെ അണിനിരത്തി ഗവര്‍ണറെ നേരിടുമെന്നല്ല നിയമപരമായി ഗവര്‍ണര്‍ ഉയര്‍ത്തുന്ന നിയമ പ്രശ്‌നം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഭരണഘടനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ധാര്‍മ്മികതയില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവന്‍ വളയാന്‍ പോയാല്‍ ഗവര്‍ണര്‍ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (44 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (50 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends