Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പണി ഇരന്നുവാങ്ങി കടകംപള്ളി; സ്വപ്‌നയുടെ കയ്യില്‍ അഡാറ് തെളിവ് ഐസക്ക് ബുദ്ധിമാന്‍.. തോളില്‍ പിടിച്ചെടുത്ത ആ ഫോട്ടോ വരുമോ?

25 OCTOBER 2022 04:48 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തോളില്‍ പിടിച്ച് ഫോട്ടോയെടുത്തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം വ്യാജമാണെന്നും സ്വപ്‌നയ്‌ക്കൊപ്പം താന്‍ ഫോട്ടോയെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നകാര്യം പാര്‍ട്ടിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞമൂന്നുവര്‍ഷമായി അവര്‍ പറയുന്ന വാര്‍ത്തകളെല്ലാം മലയാളികള്‍ കാണുകയാണ്. നിരവധി ആക്ഷേപങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് തന്റെ സഹപ്രവര്‍ത്തകനെതിരേ അവര്‍ ഉന്നയിച്ച ആക്ഷേപത്തില്‍ തന്റെ പേരും വലിച്ചിഴയ്ക്കാന്‍ ശ്രമമുണ്ടായി. മൂന്നുവര്‍ഷത്തിനിടെ പലരെക്കുറിച്ചും ചെറുതും വലുതുമായ ആക്ഷേപം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍പോലും തന്നെക്കുറിച്ച് ഒന്നും പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേര് എടുത്തുചോദിച്ച് അവരെ കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്തത്. ഇത് നേരത്തെ തയ്യാറാക്കിയ കാര്യമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'ഞാന്‍ അവരുടെ വീട്ടില്‍ പോയി എന്നതാണ് ആദ്യത്തെ ആക്ഷേപം. രാമപുരത്താണ് അവരുടെ വീട്. അവിടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെന്ന നിലയില്‍ പോയിരുന്നു. ചടങ്ങിന് വൈകിയാണ് എത്തിയത്. ചടങ്ങ് കഴിഞ്ഞശേഷം സംഘാടകരുടെ നിര്‍ബന്ധപ്രകാരം ഞാനടക്കം ചടങ്ങില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഓഫീസിന്റെ നേരേ എതിര്‍വശത്തുള്ള വീട്ടില്‍പോയി ചായ കുടിച്ചു. അത് അവരുടെ വീടാണെന്ന് അവിടെ ചെന്നശേഷമാണ് മനസിലായത്. അഞ്ചോ പത്തോ മിനിറ്റ് ചായ കുടിക്കാനെടുത്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചാണ് മടങ്ങിയത്.

ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈയിട്ടു എന്നതാണ് മറ്റൊരു ആക്ഷേപം. അവരോടൊപ്പമുള്ള തന്റെ ഫോട്ടോയ്ക്ക് വേണ്ടി എല്ലാവരും പരിശ്രമിച്ചില്ലേ. എന്നിട്ട് സംഘടിപ്പിക്കാന്‍ സാധിച്ചോ. ഞാന്‍ അവരോടൊപ്പംനിന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.

അവരുടെ രണ്ട് പരിപാടികളില്‍ സ്ഥിരമായി കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം പോകാറുണ്ട്. ഒന്ന് യുഎഇയുടെ സ്ഥാപകദിനം, അന്നത്തെ പ്രധാന അതിഥി ഞാനായിരിക്കും. രണ്ടാമത്തേത് കോവളത്ത് പെരുന്നാളിന്റെ ഭാഗമായി നടക്കാറുള്ള ആഘോഷ പരിപാടിയും. അതിലെല്ലാം ഞാന്‍ വൈകിയാണ് എത്താറുള്ളത്. അതിനാലാകും ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നത്. ഒരുതരത്തിലും അവരുടെ തോളില്‍ പിടിക്കുകയോ അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോയുണ്ടെങ്കില്‍ അവര്‍ തന്നെ കൊടുക്കട്ടെ.

സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഞാന്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടാനായി ഒരുമാസക്കാലം നീണ്ടുനിന്ന യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് വാസ്തവമാണ്. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് വലിയ പോരാട്ടം നടത്തിയത്.

ഒന്നോ രണ്ടോ വര്‍ഷക്കാലം കഠിനമായ യാതന അനുഭവിച്ച സ്ത്രീയാണവര്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ തലങ്ങുംവിലങ്ങുമുള്ള ആക്രമണത്തിന് വിധേയയായി. ഇന്ന് അവര്‍ ബിജെപി പാളയത്തിലാണ്. അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും അവരുമായി നല്ല ബന്ധത്തിലാണ്. യുഎഇ കോണ്‍സുലേറ്റിലെ പലകാര്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിന് അവര്‍ വിളിച്ചിട്ടുണ്ടാകും. അല്ലാതെ ഒരു വിളിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ല.' കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (45 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends