ബ്രിട്ടീഷുകാർ കുറേ നാൾ ഇന്ത്യ ഭരിച്ചു; ഇനി ഒരു ഇന്ത്യക്കാരൻ കുറേ നാൾ ബ്രിട്ടൻ ഭരിക്കട്ടെ; ഇന്ത്യൻ വംശജനായ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്

ഇന്ത്യൻ വംശജനായ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജിക്ക് ആശംസകൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഇന്ത്യൻ വംശജനായ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജിക്ക് ആശംസകൾ.
ബ്രിട്ടനിൽ പ്രധാനമന്ത്രി ആയി അധികാരം ഏൽക്കുന്നത് ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ്. ഇദ്ദേഹവും കുടുംബവും ദിവസവും അമ്പലത്തിൽ പോവുകയും , മറ്റു ഇന്ത്യൻ പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഋഷി ജി.
'സമ്മർദത്തിലായിരിക്കുമ്പോൾ രക്ഷയ്‌ക്കെത്തുക ഭഗവത്ഗീത' യാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സാമ്പത്തിക മാന്ദ്യവും , വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ബ്രിട്ടന്റെ രക്ഷകനായി ഋഷി സുനക് ജി അവതരിക്കും എന്ന് കരുതാം..
ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകനായിരുന്ന നാരായണമൂർത്തിജിയുടെയും ചെയർപേഴ്സൺ സുധാമൂർത്തിജിയുടെയും മരുമകൻ കൂടിയാണ് ഇദ്ദേഹം. ( വാൽ കഷ്ണം... ബ്രിട്ടീഷുകാർ കുറേ നാൾ ഇന്ത്യ ഭരിച്ചു. ഇനി ഒരു ഇന്ത്യക്കാരൻ കുറേനാൾ ബ്രിട്ടൻ ഭരിക്കട്ടെ.)
https://www.facebook.com/Malayalivartha


























