റേഷന്‍കാര്‍ഡ് കിട്ടിയപ്പോള്‍ അമ്മച്ചിയെ പട്ടാളത്തിലെടുത്തു

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷ നല്‍കി കാത്തിരുന്ന 65 അയസുള്ള വീട്ടമ്മയെ സിവില്‍ സപ്ലൈസ് വകുപ്പ് പട്ടാളത്തില്‍ ചേര്‍ത്തു. കോടഞ്ചേരി നെടുങ്ങാട്ട് ജോണിന്റെ ഭാര്യ ഗ്രേസിക്കാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ വക ഈ ബഹുമതി ലഭിച്ചത്.
പുതിയ കാര്‍ഡിന്റെ തെറ്റ് തിരുത്തുന്നതിന് റേഷന്‍ കാര്‍ഡ് വഴി വിതരണം നല്‍കുന്ന പതിപ്പിലാണ് അപേക്ഷകയുടെ തൊഴില്‍ കോളത്തില്‍ വിമുക്തഭടന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിപ്പണിക്കാരനായ ജോണിനെ കമ്പനി ജോലിക്കാരനായും പഠിക്കുന്ന മകളെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായും സിവില്‍ സപ്ലൈസ് വകുപ്പ് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
റേഷന്‍ കടകള്‍ വഴി തെറ്റു തിരുത്താനായി കൊടുത്ത പിന്റ് ഔട്ടില്‍ വളരെയധികം തെറ്റുകളാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയിരിക്കുന്നത്. ഇതുവരെ ഇത്രയധികം തെറ്റുകള്‍ ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികളെ ജോലിയുള്ളവരായി കണക്കാക്കി വരുമാനം വരെ അവരുടെ പേരില്‍ അച്ചടിച്ചു വന്നി്ട്ടുണ്ട് . ഒരു റേഷന്‍ കാര്‍ഡില്‍ തന്നെ രണ്ടു വിദ്യാര്‍ത്ഥിക്കും അമ്മയ്ക്കുമായി 1000 രൂപ വീതം മൂന്നുപേരുടെ പേരിലും വരുമാനം രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡുകള്‍ വരെയുണ്ട്. വിദ്യാര്‍ത്ഥി എന്നു രേഖപ്പെടുത്തിയിട്ടാണ് വരുമാനം എഴുതിയിരിക്കുന്നത്.
നിലവില്‍ ഇപ്പോള്‍ പലയിടത്തും റേഷന്‍ കാര്‍ഡില്‍ വളരെയധികം തെറ്റുകളാണ് വന്നിരിക്കുന്നത്. റേഷന്‍ കാര്‍ഡുകള്‍ കൈകളില്‍ എത്തുമ്പോള്‍ ഇത്രയധികം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വന്‍ പ്രതിഷേധത്തിനിടയായി തീരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha