അടുത്തത് ബാബു… മാണിയേക്കാള്‍ വലിയ കള്ളന്‍ ബാബുവാണെന്നും കൂടുതല്‍ കോഴ കൊടുത്തത് ബാബുവിനാണെന്നും ബിജു രമേശ്; പതര്‍ച്ചയോടെ ബാബു

ബാര്‍ കോഴ വിവാദത്തില്‍ അടുത്ത ലക്ഷ്യം എക്‌സൈസ് വകുപ്പ് മന്ത്രി ബാബുവാണ്. ഇക്കാര്യം ബിജു രമേശ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു. മാണിയേക്കാള്‍ വലിയ കള്ളന്‍ ബാബുവാണെന്നും കൂടുതല്‍ കോഴ കൊടുത്തത് കെ ബാബുവിനാണെന്നുമായിരുന്നു ബിജുവിന്റെ ആരോപണം. കെ ബാബുവിനെ താഴെയിറക്കാനുള്ള നിയമ പോരാട്ടങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
ബിജു രമേശിന്റെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. തന്നെ വിരട്ടാനുള്ള ശ്രമം ബിജുരമേശ് തുടങ്ങിയിട്ട് കുറച്ചു കാലമായി ഇതിലൊന്നും താന്‍ വീഴില്ല. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ബിജുരമേശിനെതിരെ മാന നഷ്ട കേസ് കൊടുത്തിട്ടുണ്ട്. ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പിറകെ നടക്കുകയാണ്. ദൂതന്‍മാര്‍ മുഖേന കേസ് ഒത്തുതീര്‍പ്പാക്കാന്‍ പലതവണ ശ്രമിച്ചു.
താന്‍ വഴങ്ങുന്നില്ലെന്ന് കണ്ടാണ് വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുകൊണ്ടൊന്നും നിയമ പോരാട്ടം അവസാനിപ്പിക്കില്ലെന്നും തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയെ ഇന്നുരാവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി കെ.ബാബു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha