കൊല്ലം നഗരത്തില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വീസ് പുനരാരംഭിക്കുന്നു

കൊല്ലം റയില്‍വേ സ്‌റ്റേഷനിലെയും ചിന്നക്കട നഗരത്തിലെയും പ്രീപെയ്ഡ് ഓട്ടോ സര്‍വീസ് പുനരാരംഭിക്കുന്നു. ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് ഏറെക്കാലമായി മുടങ്ങിക്കിടന്ന പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ് പുനരാംഭിക്കാന്‍ തീരുമാനിച്ചത്. നഗരത്തിലെ പ്രധാനസ്ഥലങ്ങളില്‍ പ്രീപെയ്ഡ് പാര്‍ക്കിങ് തുടങ്ങാനും തീരുമാനമായി. ചിന്നക്കടയിലും റെയില്‍വേ സ്‌റ്റേഷനിലും പ്രീപെയ്ഡ് ഓട്ടോ സര്‍വ്വീസ് ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു.
അമിതമായ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രീപെയ്ഡ് കൗണ്ടര്‍ നിര്‍ത്തിവെച്ചിരുന്നത് കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍പ്പറേഷന്‍തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ മുന്നിലേക്ക് വിഷയം വന്നതോടെ പ്രീപെയ്ഡ് ഓട്ടോ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊല്ലം ആര്‍.ടി.ഒ തയ്യാറാക്കി നല്‍കിയ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രീപെയ്ഡ് കേന്ദ്രങ്ങളിലെ ഓട്ടോ കൂലി നിശ്ചയിച്ചിട്ടുള്ളത്. പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിന്റെ മേല്‍നോട്ടം ട്രാഫിക് സി.ഐയ്ക്ക് ആയിരിക്കും. നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കാനും ട്രാഫിക് റെഗുലേറ്ററി യോഗം തീരുമാനിച്ചു.
ക്ലോക് ടവറിന് സമീപമുള്ള കോര്‍പ്പറേഷന്‍വക സ്ഥലത്തും റെയില്‍വേ സ്‌റ്റേഷന്‍മുതല്‍ കര്‍ബല ജംഗ്ഷന്‍വരെയുള്ള റോഡിന്റെ ഒരു വശത്തും പ്രീപെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ആശ്രാമം ലിങ്ക് റോഡിന് സമീപമുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം പെയ്ഡ് പാര്‍ക്കിംഗിന് ഉപയോഗിക്കുന്നതിനുളള സാധ്യത പരിശോധിക്കാനും വിവിധ കേന്ദ്രങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha