കേരളത്തെ കളിയാക്കി ആര്‍ എസ് എസ്സിന്റെ മുഖപത്രം

ആര്‍.എസ്സ്.എസ്സ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കേരളത്തിന്റെ മതനിരപേക്ഷതയെ കളിയാക്കി കൊണ്ട് ലേഖനം. ദൈവത്തിന്റെ സ്വന്തം നാടല്ല ഇതെന്നും ചെകുത്താന്മാര്‍ ആണ് കേരളം ഭരിക്കുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ ഭക്ഷണരീതി ഹൈന്ദവ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും ആര്‍.എസ്സ്.എസ്സ് കേരളത്തെ കുറ്റപ്പെടുത്തുന്നു.
കേരള ഹൗസില്‍ പശുവിറച്ചിയല്ല പോത്തിറച്ചിയാണ് വിതരണം ചെയ്യുന്നത് എന്നു അറിഞ്ഞിട്ടും അവിടെ ബീഫ് വിതരണം ചെയ്യുന്നുവെന്ന് ഡല്‍ഹി കേരള ഹൗസില്‍ പോലീസ് നടത്തിയ റെയ്ഡിനെ പരാമര്‍ശിച്ചു കൊണ്ടു തുടങ്ങുന്ന ലേഖനത്തില്‍ പറയുന്നു്. രാജ്യത്തെ ഭൂരിപക്ഷ സമുദായങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്ന വിധത്തിലാണ് രാഷ്ട്രീയ ഭരണകൂടങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഭരണകൂടങ്ങള്‍ സ്ഥിരമായി മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടത് മുസ്ലീങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ലേഖനം പറയുന്നു.
ബാംഗ്ലൂരില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ \'കേരളത്തിന്റെ ബിന്‍ ലാദന്‍ \'എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള മലപ്പുറം ജില്ലയെ സൗദി അറേബ്യയുടെ എംബസ്സി ആയാണ് വിശേഷിപ്പിക്കുന്നത്.ഇവര്‍ക്ക് ഭാരതത്തിനെക്കാള്‍ പാകിസ്ഥാനോടും സൗദി അറേബ്യയോടുമാണ് കൂറെന്നുമുള്ള ഗുരുതരമായ വീക്ഷണവും ആര്‍.എസ്സ്.എസ്സ് പങ്കുവെക്കുന്നു.
കേരളത്തിലാണ് മദ്യഉപഭോഗം കൂടുതലെന്നും വിവാഹേതര ബന്ധങ്ങളുടെ നിരക്ക് സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായും വസ്തുതകളുടെഅടിസ്ഥാനമില്ലാതെ ആര്‍.എസ്സ്.എസ്സ് ഉന്നയിക്കുന്നു.മാനസിക രോഗികള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും ആത്മഹത്യാനിരക്കില്‍ കേരളമാണ് ഒന്നാം സ്ഥാനത്തെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയ ഇടതു സംഘടനകളെയും ആര്‍.എസ്സ്.എസ്സ് വെല്ലുവിളിക്കുന്നുമുണ്ട്.
കേരളത്തിലെ ജാതി വ്യവസ്ഥയില്‍ മനം മടുത്ത് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ജനമധ്യത്തിലേക്കിറങ്ങിയ ഇ.എം.എസ്സ് നമ്പൂതിരിപ്പാടിനേയും ലേഖനത്തില്‍ കളിയാക്കുന്നുണ്ട്. താഴ്ന്ന ജാതിക്കാരോടൊപ്പം ഭക്ഷണം പങ്കിട്ട ഇ.എം.എസ്സിനെ എന്തിനാണ് ഹിന്ദുസമുദായത്തില്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നതെന്നും ചോദ്യം ഉയര്‍ത്തുന്നു . ഇ.എം.എസ്സ് ഗാന്ധിജിയെ മതമൗലികവാദി എന്ന് വിളിച്ചു കളിയാക്കിയെന്നാണ് ഗാന്ധിജിയെ കൊല ചെയ്തതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയായആര്‍.എസ്സ്.എസ്സ് മുഖപത്രത്തില്‍ തന്നെ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha