സ്വകാര്യ ബസ് വൈദ്യുതത്തൂണ്‍ ഇടിച്ചുതെറിപ്പിച്ചു: ക്ലീനറടക്കം പത്തുപേര്‍ക്ക് പരിക്ക്

സ്വകാര്യബസ് വൈദ്യുതത്തൂണ്‍ ഇടിച്ചുതെറിപ്പിച്ച് റോഡരികിലെ താഴ്ചയിലേക്ക് കൂപ്പുകുത്തി. ക്ലീനറടക്കം പത്ത് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ദേശീയപാതയില്‍ നടാല്‍ റെയില്‍വേഗേറ്റിനു സമീപമാണ് അപകടം. തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ പന്ന്യന്നൂര്‍ സ്വദേശി രമണി (46), കുറ്റിക്കകം സെറീന (33) ചാലയിലെ സക്കീന (38), എടക്കാട് സ്വദേശികളായ നഫി (14), നൈല (2), അഴീക്കോട്ടെ നമിത (35), പാറക്കടവിലെ സുനില്‍ (27) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയിലും എടക്കാട്ടെ വിനോദിനെ (48) സഹകരണ ആസ്പത്രിയിലും ക്ലീനര്‍ കതിരൂരിലെ രജീഷിനെ (35) തലശ്ശേരി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ചാറ്റല്‍മഴയില്‍ നിയന്ത്രണംവിട്ടതാണ് അപകടകാരണം. നടാല്‍ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനുമുമ്പ് ഓടി അപ്പുറത്തെത്താനുള്ള ശ്രമമാണ് ഈ മേഖലയില്‍ അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടതുവശത്തുള്ള വൈദ്യുത പോസ്റ്റിലിടിച്ച ബസ് പോസ്റ്റുമായി വലതുവശത്തെ താഴ്ചയിലേക്ക് ചെരിഞ്ഞു. അവിടെയുള്ള മരങ്ങളും ഇടിച്ചുമറിച്ചാണ് ബസ് നിന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha