Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിവാഹശേഷം ഷാരോണുമായി ഗ്രീഷ്മ ഹണിമൂൺ ആഘോഷിച്ചത് ഗോൾഡൻ കാസ്റ്റൽ റിസോട്ടിൽ: മൂന്ന് ദിവസം വീട്ടുകാർ അറിയാതെകഴിഞ്ഞത് ഷാരോണിനൊപ്പം ആണോ എന്ന് സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങൾ നിർണായകം: ഒപ്പം താമസിച്ചത് മകനല്ലെന്ന് അച്ഛൻ:- റിസോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്!!!

09 NOVEMBER 2022 11:12 AM IST
മലയാളി വാര്‍ത്ത

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം തൃപ്പരപ്പിലെ റിസോർട്ടിൽ തെളിവെടുപ്പിന് എത്തി. ഗോൾഡൻ കാസ്റ്റൽ റിസോർട്ടിലാണ് അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തുന്നത്. വെട്ടുകാട് വച്ച് താലികെട്ട് കഴിഞ്ഞ് ഇരുവീട്ടുകാരെയും അറിയിക്കാതെ മൂന്ന് ദിവസം ഹണിമൂൺ ആഘോഷിച്ചത് ഈ റിസോർട്ടിൽ വച്ചാണെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ തെളിവെടുപ്പ് കേസിൽ ഏറെ നിർണായകമാണ്. ഈ റിസോട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ഒരിടത്ത് വച്ച് ഗ്രീഷ്മയുടെ ദൃശ്യം ഷാരോൺ ഫോണിൽ പകർത്തിയെന്നാണ് ഗ്രീഷ്മയുടെ വാദം.

അറസ്റ്റിലായ നാൾ മുതൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ ആവർത്തിക്കുന്ന സംഭവമാണ് സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ പകർത്തിയെന്നും, ആ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും. ഇത് ചിലപ്പോൾ ഷാരോണിനെ മോശക്കാരനാക്കി കാണിക്കാനുള്ള ഗ്രീഷ്മയുടെ മറ്റൊരു കുതന്ദ്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷാരോണിന്റെ പിതാവും ഈ ആരോപണം തള്ളിക്കളയുന്നുണ്ട്. ഗോൾഡൻ കാസ്റ്റൽ റിസോട്ടിൽ ഗ്രീഷ്മയോടൊപ്പം ഹണിമൂൺ ആഘോഷിച്ചത് തന്റെ മകനല്ലെന്ന് ഷാരോണിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പകൽ സമയത്ത് ഒരു പക്ഷെ പോയിട്ടുണ്ടാകും എന്നാൽ രാത്രി സമയത്ത് ഷാരോൺ അവിടേയ്ക്ക് എത്തില്ലെന്ന് അച്ഛൻ ഉറപ്പിച്ച് പറയുന്നു.

ഇപ്പോഴത്തെ നിലവാരം അനുസരിച്ച് കേസിന്റെ വഴിതെറ്റിക്കാൻ ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുള്ള ശ്രമമാണെന്ന് പിതാവ് പറയുന്നു, വീട് വിട്ട് മാറി നിന്നിട്ടില്ല. കോളേജിൽ പോകും വൈകുന്നേരം തിരികെ എത്തും. ആറ് മണിക്ക് ശേഷം ആര് വിളിച്ചാലും ഷാരോൺ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ലെന്ന് അച്ഛൻ പറയുന്നു. ഞാൻ വീട്ടിലേയ്ക്ക് വരാൻ താമസിക്കുമെങ്കിൽ മാത്രമേ, നോക്കാനായി വണ്ടിയെടുത്ത് വരാറുള്ളുവെന്ന് അച്ഛൻ പറയുന്നു. ഇങ്ങനെ ഒരു ആരോപണം ഉയരുന്ന സാഹചര്യത്തിൽ ഗ്രീഷ്മയുടെ വാദങ്ങൾ ശരിയാണോ എന്നറിയാൻ അന്വേഷണ സംഘം ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ഇവർ താമസിച്ച മുറി, ആ റിസോട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്യൽ എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും.

ഇവിടെ എത്തിക്കും മുമ്പ് ഷാരോണിന്റെ കോളേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോൺ രാജിനെ കോളേജിൽ വച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രതി ഗ്രീഷ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാരോൺ പഠിച്ചിരുന്ന കോളേജിൽ വച്ചാണ് വധശ്രമം നടന്നത്. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു.

കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു. ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഗ്രീഷ്മയുമായി ഷാരോണിന്റെ കോളേജിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (10 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (59 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (5 hours ago)

Malayali Vartha Recommends