കേരളത്തിൽ ലഹരി ഭയമാകുന്നു; ലഹരിസംഘത്തില്‍ നിന്നും അകന്നതിന് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി : അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചിയിൽ ലഹരിസംഘത്തില്‍ നിന്നും അകന്നതിന്റെ വൈരാഗ്യത്തിൽ പതിനെട്ട് വയസ്സുകാരനെ തട്ടികൊണ്ട് പോയി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശി ആന്റണി ജോസഫ്, കാട്ടാക്കട സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ, ഇവർക്കൊപ്പം 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഹിൽപാലസ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാത്രമല്ല കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളായവരാണ് പിടിയിലായത്. എന്നാൽ ഒന്നാം പ്രതിയുടെ മക്കളാണ് പ്രായപൂർത്തിയാകാത്ത പ്രതികളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശിയായ അനിൽകുമാറിന്റെ മകൻ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ തട്ടിക്കൊണ്ട് പോയത്. പിന്നീട് തൃപ്പൂണിത്തുറയിൽ നിന്ന് അഭിജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ലഹരിസംഘത്തിൽ നിന്ന് വിട്ട് പോയതിന്റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ പ്രതികൾ തട്ടിക്കൊണ്ട് പോയത്. നിലവിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha