പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 500 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാല് നേപ്പാളികള്‍ അറസ്റ്റില്‍

കുന്നംകുളത്ത് വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ നേപ്പാളികളായ നാലുപേര്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘം നേപ്പാളിലെത്തിയാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.മോഷണ സംഘത്തില്‍ പെടുന്ന മറ്റ് മൂന്ന് പേര്‍ നേപ്പാളില്‍ തന്നെ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യം നടത്തിയ കേസില്‍ പ്രതികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യ-നേപ്പാള്‍ നിയമം അനുവദിക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പോലീസിന് പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കേരള പോലീസിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരം ഇവരെ നേപ്പാള്‍ പോലീസ് കസ്്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഒരുമാസം മുമ്പാണ് കുഞ്ഞുമുഹമ്മദിന്റെ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടക്കുന്നത്. 500 പവന്‍ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കുഞ്ഞുമുഹമ്മദും കുടുംബവും വിദേശത്തായിരുന്നു. ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ജോലിക്കാര്‍ മോഷണം നടന്ന് അടുത്ത ദിവസമാണ് വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha