വീണ്ടും തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു; വീടിനുള്ളില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

വീടിനുള്ളില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവു നായ്ക്കള്‍ കടിച്ചുകീറി. ശൂരനാട് വടക്ക് സംഗമം മുക്കിനു സമീപം പാലയില്‍ വീട്ടില്‍ വസുമതി(68)യാണു തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. മുഖത്തു കടിയേറ്റ ഇവര്‍ അവശനിലയിലാണ്. സഹോദരി സുഭദ്രക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു വീടിനുള്ളില്‍ കിടന്നുറങ്ങിയ ഇവരെ ഒരുപറ്റം നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശരീരമാസകലം കടിയേറ്റു. മുഖത്തെ മാംസം അടര്‍ന്നു തൂങ്ങിയനിലയിലാണ്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്കു തുടര്‍ചികിത്സയ്ക്ക് എങ്ങനെ പണം സ്വരൂപിക്കുമെന്ന ആധിയിലാണു സഹോദരി സുഭദ്ര. ശൂരനാട് വടക്ക് തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്നു പരക്കെ ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha