സര്‍ക്കാരിനു തുടരാനുള്ള അവകാശമില്ലെന്ന് കോടിയേരി

യുഡിഎഫ് സര്‍ക്കാരിനു തുടരാനുള്ള അവകാശം ധാര്‍മികമായി നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. 2004-ല്‍ എ.കെ.ആന്റണി കാണിച്ച മാതൃക ഉമ്മന്‍ ചാണ്ടി പിന്തുടരാന്‍ തയാറാകണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് വോട്ട് കൂടിയെന്നും ഇക്കാര്യം ജനങ്ങള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് ബിജെപി നേട്ടം കൊയ്തത്. ബിജെപിയെ പ്രതിരോധിക്കാന്‍ യുഡിഎഫിനു കഴിയില്ലെന്നും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം കൊണ്ടു വോട്ടു നേടാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
യുഡിഎഫിന്റെ അഴിമതിയായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും യുഡിഎഫ് പാഠം പഠിക്കുന്നില്ലെന്നതിനു തെളിവാണ് കെ.എം.മാണിയുടെ വൈകിയ രാജി. രാജിവയ്ക്കാതിരിക്കാന്‍ അവസാന കച്ചിത്തുരുമ്പും മാണി പിടിച്ചുനോക്കിയെന്നും ഇതിനു മാണിയെ സഹായിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും കോടിയേരി ആരോപിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha