ചന്ദ്രബോസ് വധക്കേസ് കടുത്ത മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിസാമിന്റെ ഭാര്യയെ വിസ്തരിക്കാനായില്ല

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കോടതിയില്‍ ഹാജരാകാതെ മടങ്ങി. ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും വിസ്താരം മാറ്റിവെയ്ക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഇവരുടെ വിസ്താരം നടക്കും.
ബുധനാഴ്ച രാവിലെ കേസിലെ പതിനൊന്നാം സാക്ഷിയായ അമല്‍ കോടതിപരിസരത്ത് എത്തിയിരുന്നു. മാനസികമായി തകര്‍ന്ന അവസ്ഥയിലായതിനാല്‍ കോടതിയില്‍ ഹാജരാകുന്നതു നീട്ടിനല്‍കണമെന്ന് ഇവര്‍ക്കുവേണ്ടി അഡ്വ. കെ.ഡി. ബാബു കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. ഇക്കാര്യം പരിശോധിക്കാന്‍ കുറച്ചു സമയത്തേക്കു കോടതി പിരിഞ്ഞു. ഉച്ചയ്ക്കു മുമ്പേ കോടതി വീണ്ടും കൂടിയപ്പോഴും ഇവര്‍ എഴുന്നേറ്റുനില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണെന്നു റിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ അമലിനെ വിസ്തരിക്കുന്നതു വ്യാഴാഴ്ചയിലേക്കു മാറ്റി. അമലിന്റെ വിസ്താരം നടക്കുമെന്ന ധാരണയില്‍ മറ്റു സാക്ഷികളെയൊന്നും വിളിച്ചിരുന്നുമില്ല. ഇതോടെ വിസ്താരം തുടരാന്‍ സാധിക്കാത്ത സ്ഥിതിവന്നു. തുടര്‍ന്ന് കോടതി പിരിയുകയായിരുന്നു.
ഒക്ടോബര്‍ 29 ന് അമല്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു. മറ്റു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനാല്‍ മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരാകേണ്ട നവംബര്‍ അഞ്ചിനു അസുഖമായതിനാല്‍ ഹാജരാകാനായില്ല. തിങ്കളാഴ്ച വീണ്ടും ഹാജരായപ്പോള്‍ മറ്റൊരു സാക്ഷിയുടെ വിസ്താരം നടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതു ബുധനാഴ്ചത്തേക്കു മാറ്റിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉദയഭാനുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. രാമന്‍പിള്ളയും ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha