തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞയും ആദ്യയോഗവും ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 10.30 നുമായിരിക്കും സത്യപ്രതിജ്ഞ. ആദ്യയോഗവും വ്യാഴാഴ്ച നടക്കും.
ഒക്ടോബര്‍ 31നും നവംബര്‍ അഞ്ചിനും ഭരണ സമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുന്നത്. മറ്റ് 49 സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് വെവ്വേറെ തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്.ഏറ്റവും പ്രായംകൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഈ വ്യക്തി സത്യവാചകം ചൊല്ലിക്കൊടുക്കും. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ബന്ധപ്പെട്ട വരണാധികാരികളുടെ മുമ്പിലാണ് സത്യപ്രതിജ്ഞ. കോര്‍പ്പറേഷനുകളില്‍ കളക്ടര്‍മാര്‍ മുമ്പാകെയാണ് ചടങ്ങ്.
സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കുന്നവര്‍ക്കു മാത്രമേ 18, 19 തീയതികളില്‍ നടക്കുന്ന അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയൂ. ഇപ്പോള്‍ ഇതിന് കഴിയാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ട തീയതിമുതല്‍ 30 ദിവസത്തിനകം അതത് സ്ഥാപനത്തിലെ ചെയര്‍പേഴ്‌സന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. ഇല്ലെങ്കില്‍ ആ വ്യക്തി സ്വമേധയാ സ്ഥാനമൊഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷ, ഉപാധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. ഇതിന്റെ തീയതിയും സമയവും കാണിച്ച് അംഗങ്ങള്‍ക്ക് നിശ്ചിതമാതൃകയില്‍ നോട്ടീസും നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha