കഴക്കൂട്ടം മേൽപ്പാലത്തിൽ ക്രെഡിറ്റ് തർക്കം; പ്രധാനമന്ത്രിയെ വശീകരിച്ച് കേരളത്തിലെത്തിക്കാൻ റിയാസ്! ചുരുട്ടി മലർത്തിയടിച്ച് കേന്ദ്രം! ജയശങ്കർ തലസ്ഥാനത്ത് എത്തിയപ്പോൾ സന്ദർശിച്ച പാലം, വിദേകാര്യമന്ത്രിക്ക് മേൽപ്പാലത്തിൽ എന്തുകാര്യമെന്ന് പിണറായി ചോദിച്ചതോടെ പണിപാളി; പാലം വഴിയാധാരമാക്കാൻ മുഖ്യന്റെ പദ്ധതി പൊളിഞ്ഞു! കണ്ണുരുട്ടി കേന്ദ്രം, പോരാട്ടത്തിന് ഇറങ്ങുന്നു!

ജനങ്ങളുടെ സ്വപ്നമായ കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായ കഴക്കൂട്ടം മേൽപ്പാലം ഇപ്പോഴും പാതി വഴിയിൽ. അഴിമതി നടത്താനും, മറ്റുള്ളവരുടെ അധ്വാനം തന്റെ പേരിലേക്കും ആക്കുന്ന വൃത്തികെട്ട കളികൾ ഒക്കെ സർക്കാരിന് പരിചിതമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പണ്ടേ ചെയ്യുന്നതാണ് എല്ലാം. മാത്രമല്ല കേന്ര പദ്ധതികൾ തന്റേതാക്കി ക്രെഡിറ്റ് തർക്കവും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ പിണറായിയേയും വെല്ലുന്നതാണ് മരുമകൻ മന്ത്രി റിയാസിന്റെ പ്രകടനം.
കാരണം കഴക്കൂട്ടം മേൽപ്പാലം കുറച്ചുകാലമായി രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറുകയാണ്. മാത്രമല്ല കേന്ദ്രസർക്കാർ പണിത പാലം കേരളത്തിലെ ഏറ്റവും വലിയ നാലുവരി മേൽപ്പാലാമാണ്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് എങ്ങനെയെങ്കിലും തന്റെ പേരിൽ എത്തിക്കാനുള്ള ത്രീവ്രശ്രമമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത്.
അതേസമയം ക്രെഡിറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നാണ് ബിജെപി നിലപാട് എടുത്തിരിക്കുന്നത്. ഈ തർക്കങ്ങൾ കാരണമാണ് ഇപ്പോൾ മേൽപ്പാലം തുറന്നു കൊടുക്കുന്നത് വൈകുന്നതും. നേരത്തെ 15-ന് മേൽപ്പാലം തുറക്കുമെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിർമാണം പൂർത്തിയാക്കി ഈ മാസം 30-ന് മേൽപ്പാലം തുറക്കുമെന്നാണ് ദേശീയപാതാ അധികൃതർ വിശദീകരിക്കുന്നത്.
എന്നാൽ മഴകാരണം അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ വൈകിയതാണ് കാരണമെന്ന് വാദിക്കുന്നുണ്ടെങ്കിലും, തുറക്കേണ്ട തീയ്യതി കേന്ദ്രം തീരുമാനിക്കുമെന്ന ധാരണയാണ് പ്രശ്‌നമെന്നും സൂചയുണ്ട്.
https://www.facebook.com/Malayalivartha


























