തിരുവനന്തപുരം കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിച്ച മേയറെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്; പോലീസിനെ ഉപയോഗിച്ച് പ്രഹസനാന്വേഷണം നടത്തി ജനങ്ങളെ കബളിപ്പിച്ച് യുവാക്കളെ വഞ്ചിച്ച മേയറെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്; വിമർശനവുമായി കെ സുധാകരൻ എം പി

തിരുവനന്തപുരം കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിച്ച മേയറെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പെന്ന വിമർശനവുമായി കെ സുധാകരൻ എം പി . പോലീസിനെ ഉപയോഗിച്ച് പ്രഹസനാന്വേഷണം നടത്തി ജനങ്ങളെ കബളിപ്പിച്ച് യുവാക്കളെ വഞ്ചിച്ച മേയറെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ക്രിമിനിലുകള്‍ക്കും ഈ സര്‍ക്കാര്‍ കുടപിടിക്കുന്നു.
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയാണ്. പോക്‌സോ കേസിലെ ഇരകളെ പോലും ഉപദ്രവിക്കുന്ന നരാധമന്‍മാരാണ് പോലീസ് സേനയിലുള്ളത്. ബലാത്സംഗവീരന്‍മാരായ പോലീസ് ഉദ്യോഗസ്ഥരെ ഉയര്‍ത്തിക്കാട്ടിയാണ് കേരളത്തിലേത് മികച്ച പോലീസിംഗ് ആണ് എന്ന് മുഖ്യമന്ത്രി വീമ്പുപറയുന്നത്.
ഇത്രയും നാണംകെട്ട ഭരണം കേരളംഇതുവരെ കണ്ടിട്ടില്ല. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയാതെ അവരുടെ മേല്‍ കുതിരകയറുന്ന പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha

























