'മതങ്ങളേക്കാൾ മൂല്യം മനുഷ്യത്വത്തിന്നുണ്ടെന്ന പാഠം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും ഹൃദയത്തിലേറ്റുന്ന ഉത്തമ മനുഷ്യരായാണ്! അത് തന്നെയാവണം ചാച്ചാജി വിഭാവന ചെയ്തതും...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

ദേശീയ ശിശുദിനത്തോട് അനുബന്ധിച്ച് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.നമ്മുടെ പൈതൃകത്തെ തള്ളിപ്പറയാത്ത, സംസ്കൃതിയെ ബഹുമാനിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്ന ദേശീയ ബോധമുള്ള പൗരന്മാരായിട്ടാണ്. മതങ്ങളേക്കാൾ മൂല്യം മനുഷ്യത്വത്തിന്നുണ്ടെന്ന പാഠം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും ഹൃദയത്തിലേറ്റുന്ന ഉത്തമ മനുഷ്യരായാണ്! അത് തന്നെയാവണം ചാച്ചാജി വിഭാവന ചെയ്തതും എന്നും കുറിക്കുകയാണ് അവർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന ക്വാട്ട് ഉദ്ധരിച്ചുകൊണ്ട്, പ്രഥമ പ്രധാനമന്ത്രിയുടെ അപദാനങ്ങൾ പാടിക്കൊണ്ട് ഓരോ കൊല്ലവും നമ്മൾ ശിശുദിനം ആചരിക്കുന്നുണ്ട്. പക്ഷേ അവർ എന്ത് തരം പൗരന്മാരായി നാളേയ്ക്ക് വളരണമെന്ന കാര്യത്തെ കുറിച്ച് എത്രപേർ ചിന്തിക്കുന്നുണ്ടാവും? നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത് വോട്ടവകാശം മാത്രമുള്ള വെറും പൗരന്മാരായിട്ടല്ല.
മറിച്ച് നമ്മുടെ പൈതൃകത്തെ തള്ളിപ്പറയാത്ത, സംസ്കൃതിയെ ബഹുമാനിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്ന ദേശീയ ബോധമുള്ള പൗരന്മാരായിട്ടാണ്. മതങ്ങളേക്കാൾ മൂല്യം മനുഷ്യത്വത്തിന്നുണ്ടെന്ന പാഠം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും ഹൃദയത്തിലേറ്റുന്ന ഉത്തമ മനുഷ്യരായാണ്! അത് തന്നെയാവണം ചാച്ചാജി വിഭാവന ചെയ്തതും.
നമ്മുടെ കുഞ്ഞുങ്ങൾ നല്ല ദേശീയബോധമുള്ള, ബഹുസ്വരതയെ ബഹുമാനിക്കാനറിയാവുന്ന, കേവലം സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിനങ്ങളിൽ മാത്രം വരേണ്ട ഒന്നല്ല ദേശസ്നേഹം എന്ന തിരിച്ചറിവുള്ള, ലഹരിക്കടിപ്പെടാത്ത, സ്നേഹം കൊണ്ട് കൂടി ലോകത്തെ കീഴടക്കാനാവുമെന്ന ബോധ്യമുള്ള മികച്ച പൗരന്മാരായി വളരട്ടെ! ! എല്ലാ മക്കൾക്കും ശിശുദിനാശംസകൾ.
https://www.facebook.com/Malayalivartha


























