എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്; രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ പണിമുടക്ക്

എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് നടത്തുമെന്ന് റിപ്പോർട്ട്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക.
അതോടൊപ്പം തന്ന്നെ ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























