എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ബലാല്‍സംഗ കേസ്... എല്‍ദോസിന്റെ കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി; ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ എല്‍ദോസ് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് പരാതിക്കാരി

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ബലാല്‍സംഗ കേസില്‍ എല്‍ദോസിന്റെ കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ എല്‍ദോസ് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് പരാതിക്കാരി. കോവളം എസ്എച്ച്ഒ കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചു. എല്‍ദോസിന്റെ ഭാര്യയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പരാതിക്കാരി കോടതിക്ക് കൈമാറി. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദത്തിനായി ഹര്‍ജി നാളത്തേക്ക് മാറ്റി.
ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ കേസില്‍ ഹൈക്കോടതി പറഞ്ഞു. എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പരാതിയിലെ സംഭവങ്ങള്‍ സിനിമ കഥ പോലെയുണ്ടല്ലോയെന്നും കോടതി ചോദിച്ചു. എല്‍ദോസിന്റെ കുടുംബം സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതിക്കാരി കോടതിയെ അറിയിച്ചു.
ബലാല്‍സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശങ്ങള്‍. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ പ്രതിക്കും അതിജീവിതയ്ക്കും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധികേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ലൈംഗീക പിഡന പരാതി പിന്നീടല്ലേ ഉയരുന്നതെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയുടെ ആദ്യ മൊഴി വായിച്ചാല്‍ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത് എന്ന് കൃത്യമായി മനസിലാവും എന്ന് കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ വിവരിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊലപാതക ശ്രമം പോലും ഈ കേസില്‍ നിലനില്‍ക്കില്ല. എല്ലാം ഒരു സിനിമ കഥ പോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചു. എന്നാല്‍ കഥയല്ല, സംഭവിച്ച കാര്യങ്ങളാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
https://www.facebook.com/Malayalivartha


























