ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമോ? സംസ്ഥാനത്ത് അടുത്തമാസം മുതല്‍ പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും...

ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമോ? സംസ്ഥാനത്ത് അടുത്തമാസം മുതല്‍ പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും. ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറു രൂപ വര്‍ദ്ധിപ്പിച്ചേക്കും. ഇതോടെ മില്‍മയുടെ നീലക്കവര്‍ പാല്‍ 46 രൂപയില്‍ നിന്ന് ലിറ്ററിന് 52 രൂപയിലെത്തും. മറ്റ് കവര്‍ പാലുകള്‍ക്കും ആനുപാതികമായി വില കൂടും.
ഉത്പാദനച്ചെലവ് കൂടിയതിനാല്‍ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ ഉടന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ചര്‍ച്ചയ്ക്കുശേഷം ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകന് 8.57 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മില്‍മ നിയോഗിച്ച വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സമിതി റിപ്പോര്‍ട്ട് നല്‍കി്. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടുരൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാകും മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെടുക.
എന്നാല്‍, ഇത്രയധികം കൂട്ടുന്നത് എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്നതിനാല്‍ ആറു രൂപയിലധികം കൂട്ടാന്‍ സര്‍ക്കാരിന് താത്പര്യമില്ല. വര്‍ദ്ധിപ്പിക്കുന്ന തുകയുടെ 82 ശതമാനവും കര്‍ഷകന് ലഭിക്കും. ശേഷിക്കുന്ന 18 ശതമാനം സൊസൈറ്റി, ഏജന്‍സി, മേഖല യൂണിയന്‍ എന്നിവയ്ക്കാണ്. 2019 സെപ്തംബര്‍ 19നാണ് വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു വര്‍ദ്ധന. നിലവില്‍ രാജ്യത്ത് പാല്‍വില ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായേക്കും.
"
https://www.facebook.com/Malayalivartha


























