Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആമസോണ്‍ കൂട്ടപ്പിരിച്ചുവിടലില്‍; 10,000 പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നു; ലോകത്തെ വിശ്വസ്ത ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഗതികേട് കണ്ട് സന്തോഷിച്ച് ഫ്‌ളിപ്കാര്‍ട്ട്; തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ തീരുമാനിച്ച് ആമസോണ്‍ സ്ഥാപകന്‍

16 NOVEMBER 2022 08:20 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസ് സുപരിചിതമാണ്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും വിപണിയില്‍ മത്സരമാണ്. എന്നാല്‍ ആമസോണില്‍ നിന്നും വേദനിപ്പിക്കുന്ന വാര്‍ത്ത വരുന്നു. ആമസോണിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ 'ആമസോണ്‍' ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത്.

ഈ ആഴ്ച മുതല്‍ കോര്‍പ്പറേറ്റ്, ടെക്നോളജി ജോലികളില്‍ നിന്ന് ഏകദേശം 10,000 പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്.

ആഗോളതലത്തില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഏകദേശം 1 ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. വോയ്സ് അസിസ്റ്റന്റ് അലക്സയെ ഉള്‍ക്കൊള്ളുന്ന ഇ-കൊമേഴ്സ് ഭീമന്റെ ഉപകരണ യൂണിറ്റിലും റീട്ടെയില്‍ ഡിവിഷനിലും ഹ്യൂമന്‍ റിസോഴ്സിലും ഈ വെട്ടിക്കുറയ്ക്കല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങള്‍ നീണ്ട അവലോകനത്തിന് ശേഷം ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങള്‍ തേടാന്‍ ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടില്‍ കമ്പനി പ്രതികരിച്ചില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ആമസോണിന് ഏകദേശം 1,608,000 ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലിക്കാര്‍ ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടാന്‍ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടുന്ന ഏറ്റവും പുതിയ യുഎസ് കമ്പനിയാണ് ആമസോണ്‍.

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി ആമസോണും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നടപ്പാക്കിയാല്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകും ഇത്. റീട്ടെയ്ല്‍, എച്ച്ആര്‍ എന്നിവയ്ക്കു പുറമേ ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമായ അലക്‌സയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നടക്കം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.

കുറച്ചുമാസങ്ങളായി കമ്പനിയുടേത് മെച്ചപ്പെട്ട പ്രകടനമല്ല. വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതും കുറഞ്ഞിരുന്നു. കോവിഡ് കാലത്തുണ്ടായ വളര്‍ച്ച പിന്നീട് ഇല്ലാതായതും തിരിച്ചടിയായി.

അതേസമയം ഇ--കൊമേഴ്സ് കമ്പനി ആമസോണ്‍ രാജ്യത്ത് വടക്കുകിഴക്കന്‍ മേഖലയില്‍ മതംമാറ്റത്തിന് പണം നല്‍കുന്നുവെന്ന് ആര്‍എസ്എസ് മാസിക ഓര്‍ഗനൈസര്‍. 'അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്' എന്ന ക്രൈസ്തവ സംഘടനയുമായി കമ്പനിക്ക് സാമ്പത്തിക ബന്ധമുണ്ടെന്നും ഇതുപയോഗിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടാകാമെന്നും ലേഖനത്തില്‍ ആരോപിക്കുന്നു

ഓള്‍ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്ന് ആമസോണ്‍ പ്രതികരിച്ചു. ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ തീരുമാനിച്ച് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ഒരു അഭിമുഖത്തിലാണ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗം വിഹിതവും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാന്‍ വിനിയോഗിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഭിന്നതകള്‍ക്കിടയിലും മനുഷ്യത്വത്തെ ചേര്‍ത്ത്പിടിക്കുന്നവരെ പിന്തുണക്കാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതകാലത്തു തന്നെ ഇത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് ജെഫ് ബെസോസ് ഇത്തരമൊരു സംഭാവന ചെയ്യാനൊരുങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (13 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (17 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (25 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (31 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (38 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (49 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends