അണികൾ കൈയ്യൊഴിഞ്ഞു... പിണറായിക്ക് ശേഷം അടുത്ത മുഖ്യമന്ത്രിയായി ഗോവിന്ദൻ മാസ്റ്റർ... ഖദർ തയ്പ്പിച്ച് സഖാക്കൾ

സിപിഎമ്മിൽ പഴയത് പോലെയല്ല കാര്യങ്ങളെന്ന് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞു കേൾക്കുന്നുണ്ട്. മുമ്പ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടായിരുന്നില്ല. എന്നാലിന്ന് പാർട്ടിക്കുള്ളിലാണ് ശത്രുക്കൾ. അവർ പ്രബലരാണ് എന്നതാണ് മറ്റൊരു കാര്യം. പിണറായിയുടെ ദൗർബല്യങ്ങളെയാണ് അവർ മുതലെടുക്കുന്നത്. പിണറായിക്ക് ശേഷം ആര് എന്ന ആലോചന ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്.
പിണറായിക്ക് ശേഷം എം.വി.ഗോവിന്ദൻ എന്ന ഉത്തരം ഗോവിന്ദൻ തന്നെ ഉറപ്പിക്കുന്നു. എം.വി.ഗോവിന്ദൻ തനിക്ക് അടിമപ്പെടും എന്ന പിണറായിയുടെ വിശ്വാസമാണ് തേഞ്ഞത്. എല്ലാം എൻ്റെ പാർട്ടി എന്നാണ് ഗോവിന്ദൻ്റെ നിലപാട്. ആദ്യവും അവസാനവും പാർട്ടിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കോടിയേരിക്കുണ്ടായിരുന്ന വിട്ടുവീഴ്ചയുടെ പാർട്ടി ആരോഗ്യം എം വി ഗോവിന്ദൻ മാഷിനില്ല.
പാർട്ടി നിലപാടുകളിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറല്ല. ഇതാണ് പിണറായിയെ അലട്ടുന്ന ഏറ്റവും വലിയ വേദന. ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പിണറായി ആഗ്രഹിക്കുന്നു. സി പി എം എത്തിച്ചേർന്നിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അതീവ സുരക്ഷിതമായി എത്തേണ്ട പാർട്ടി കത്താണ് വാർത്താ ചാനലുകളിൽ വന്നു കൊണ്ടിരിക്കുന്നത്.
പാർട്ടി കത്ത് ചോരുന്നത് എങ്ങനെയാണെന്ന് പാർട്ടിക്ക് അറിയാം. എന്നാൽ നടപടിയെടുക്കാനാവാത്ത കുടുക്കിലാണ് പാർട്ടി. അത്രമാത്രം ഗ്രൂപ്പിസം ശക്തമാണ് പാർട്ടിയിൽ. നേതാക്കളെ ബലി കൊടുക്കാൻ വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണ് നേതാക്കൾ. മുമ്പ് പിണറായി, വി.എസ് ഗ്രൂപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗ്രൂപ്പുകൾ നൂറായിരമുണ്ട്.
പാർട്ടിയിലും സർക്കാരിലും തൻെറ പിടി അയയുന്നതായി പിണറായി മനസിലാക്കുന്നു. വിശ്വസ്തനായ ഇ.പിയെ പോലുള്ളവർ കളം മാറ്റി ചവിട്ടുമ്പോൾ കാൽചുവട്ടിലെ മണ്ണടിയുന്നതായി പിണറായി മനസിലാക്കുന്നു.
https://www.facebook.com/Malayalivartha



























