ശബരിമല തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ ഗതാഗത നിയമത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ശബരിമല തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ ഗതാഗത നിയമത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ വലിയതോതില്‍ അലങ്കരിക്കുന്നത് കര്‍ശനമായി വിലക്കണമെന്നും നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ചിറയിന്‍കീഴ് ഡിപ്പോയില്‍നിന്ന് തീര്‍ഥാടകരുമായി വന്ന കെ.എസ്.ആര്‍.ടി.സി. ബസ് വലിയതോതില്‍ അലങ്കരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു.
ളാഹയില്‍ ശബരിമല തീര്‍ഥാടകരുമായെത്തിയ ബസ് അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
വാഹനങ്ങള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റോഡ് സുരക്ഷാ കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം.ശബരിമല തീര്‍ഥാടനം തുടങ്ങി മൂന്ന് ദിവസത്തിനിടെ തന്നെ രണ്ട് അപകടങ്ങള്‍ ഉണ്ടായതും കോടതി ചൂണ്ടിക്കാട്ടി.
ചിറയിന്‍കീഴ് ഡിപ്പോയില്‍നിന്ന് ആദ്യ സര്‍വീസായതിനാലാണ് ഇത്തരത്തില്‍ അലങ്കരിച്ചതെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. ഇത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതിയും
"
https://www.facebook.com/Malayalivartha


























