Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

2011 ൽ കൊലയാളി രക്ഷപെട്ടത് അന്നത്തെ കോവളം എം എൽ എ ജോർജ് മെർസിയറുടെ നേരിട്ടുള്ള ഫോൺ കാൾ മൂലം ; 2019 ൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ലോക്കപ്പ് മർദ്ദനത്തിന് പരാതി ; മാഹീനും റുഖിയയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങൾക്കും പ്രാദേശിക നേതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവോ?

30 NOVEMBER 2022 07:22 PM IST
മലയാളി വാര്‍ത്ത

മാഹീൻ കണ്ണിനൊപ്പം പോയ മകൾ വിദ്യയേയും ചെറു മകൾ ഗൗരിയേയും കാണാനില്ലന്ന പരാതി ഓഗസ്റ്റ് 19 ന് മാറനല്ലൂർ പൊലീസിന് ലഭിച്ച ച്ചിരുന്നു . തുടർന്ന് അന്നത്തെ എസ് ഐ ബിനു മാഹീൻ കണ്ണിനെ ചോദ്യം ചെയ്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ കാരണമാണ് കേസ് അന്വേഷണം മുന്നോട്ടു പോകാതിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.  പുവ്വാർ പോലീസ് മാഹീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാപ്പയേയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ മാഹീൻ എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യൽ ഫലം കാണും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ എം എൽ എ യെ തെറ്റിദ്ധരിപ്പിച്ച് നേരിട്ടു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കൾ. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. അന്ന് എം എൽ എ പറഞ്ഞത് മാഹീൻ വിദ്യയേയും ഗൗരിയേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൂന്ന് ദിവസത്തിനകം അവരെ എത്തിക്കുമെന്നുമായിരുന്നു.

മൂന്നാം ദിവസം വിദ്യയെയും മകളെയും കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. തുടർന്ന് മാഹീൻ വിദേശത്തേക്ക് പോയി. മൂന്ന് ദിവസത്തിനു ശേഷം വിദ്യയേയും ഗൗരിയേയും സ്റ്റേഷനിൽ എത്തിക്കാത്തതും പോലീസ് അന്വേഷിക്കാൻ മടിച്ചു. കാരണം എം എൽ എ ഇടപെട്ട കേസ് ആയതുകൊണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ  ഒരു പ്രമുഖ അഭിഭാഷകന്റെ സഹായവും മാഹീൻ തേടിയിരുന്നു. 2019 ൽ അൺനോൺ ആയ പഴയ കേസുകൾ വീണ്ടും അന്വേഷിക്കാൻ ഡിജിപി നിർദ്ദശേിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസ മാഹീനെ കസ്റ്റഡയിലെടുത്തു . എന്നാൽ മാഹീൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്ക് നേരിട്ടും പരാതി നല്കി. ഈ പരാതിയിൽ ലോക്കപ്പ് മർദ്ദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂർ പൊലീസ് നിസ്സഹായ അവസ്ഥയിലായി.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് കേസിൽ വഴിത്തിരിവായതും സത്യം പുറത്തുവന്നതും. രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എംകെ സുല്‍ഫീക്കറിന് ആണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചത്. നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ രണ്ട് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്  മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ കഴിഞ്ഞകൊല്ലം ജീവനൊടുക്കിയിരുന്നു.

2011 ല്‍ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്ന് നിരന്തരം സംഭവിച്ചത് . വിദ്യയെയും മകളെയും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാൽ വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. ഇവരെ കാണാതായതിനു ശേഷം 2 കഴിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ.  കരയ്ക്കടിഞ്ഞിരുന്നു. ഇതും അന്ന് പൊലീസ് പരിശോധിച്ചില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (15 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (31 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends