”കൗമാരപ്രായത്തിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ... പഠിപ്പിക്കുക സ്വയംഭോഗവും സ്വവർഗരതിയും.. ”അതല്ലേ ഹരം” ; വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്...വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ ധാർമ്മികത തകരുമെന്നും നേതാവ് ആരോപിച്ചു... കണ്ണൂരിൽ യുഡിഎന്റെ കളക്ടേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ നുണപ്രചാരണം...

വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ചയും നേടിയിട്ടുണ്ട്. എന്നാൽ അതൊന്നും ഇങ്ങനെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയിട്ടല്ല ‘എന്നാണ് അബ്ഹുറഹ്മാൻ പറയുന്നത്.
”കൗമാരപ്രായത്തിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ.. പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് നിങ്ങൾ അറിയേണ്ടത്, സ്വയംഭോഗവും സവർഗരതിയും.. അതല്ലേ ഹരം” എന്നായിരുന്നു ലീഗ് നേതാവിന്റെ പരാമർശം.
വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ മലീനസ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്. ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാൽ അവിടെ പഠിപ്പിക്കുന്ന സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാർമ്മികതയും തകർക്കും എന്നും അബ്ദുറഹ്മാൻ രണ്ടത്താണി ആരോപിച്ചു. ലീഗ് നേതാവ് നടത്തിയ പ്രസംഗം പുറത്തുവന്നതോടെ വൻ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്.
https://www.facebook.com/Malayalivartha



























