ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ല് പാസാക്കി നിയമ സഭ; ബില്ല് നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമ സഭയിൽ നാടകീയ രംഗങ്ങൾ

ഒടുവിൽ ബിൽ പാസാക്കി. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ല് പാസാക്കി നിയമ സഭ . ഇനി അടുത്ത കടമ്പ എന്ന് പറയുന്നത് ബില്ല് അംഗീകാരത്തിനായി ഗവർണർക്ക് അയക്കുക എന്നതാണ്. ഏറ്റവും നിർണായകമായ ഒരു കാര്യം തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇനി എന്താണ് ബില്ലുമായി ബന്ധപ്പെട്ടുള്ള മുന്നോട്ടുള്ള പോക്ക് എന്നൊക്കെയാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ ഇങ്ങനെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ഈയൊരു വിഷയത്തിൽ ഗവർണറുടെ നിലപാട് അത് ഏറ്റവും നിർണായകമാണ്.
എന്നാൽ ബില്ല് നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം എന്നതാണ് സർക്കാരിന് മുന്നിൽ ഉള്ള ഏറ്റവും വലിയ കടമ്പ. നാടകീയമായ രംഗങ്ങൾ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അരങ്ങേറുകയാണ്. പ്രതിപക്ഷം ബഹിഷ്കരിച്ചു പുറത്തിറങ്ങിപ്പോയി എന്നതാണ് അവിടെ നിന്നും കിട്ടുന്ന ഏറ്റവും പുതിയ വിവരം.എന്തായാലും ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും നീക്കുന്ന നിർണായകമായ ബില്ല് ഇപ്പോൾ പാസാക്കിയിരിക്കുകയാണ്.
ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി നിർദേശിച്ചിരുന്നു പ്രതിപക്ഷം. നിരവധി ഭേദഗതികൾ ആണ് പ്രതിപക്ഷം ഉന്നയിച്ചന്നത് . എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലർന്ന നിർദ്ദേശം വച്ചിരിക്കുകയാണ് പ്രതിപക്ഷം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ചാൻസിലറാകണമെന്ന നിർദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്നത്.
അതല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലാറാകണം. ഈ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ടുവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നതാകണം സമിതി എന്നും പ്രതിപക്ഷം നിർദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha



























