ചിക്കന്‍ മോമോസ് ഹോട്ടലിൽ നിന്ന് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായി: കോഴിക്കോട് ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം :- ഹൃദയാഘാതവും, കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരിക ആവയവങ്ങള്‍ തകരാറിലായെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. കോഴിക്കോട് താമസിക്കുന്ന എന്‍ ഐ ടി ഉദ്യോഗസ്ഥന്‍ ജെയിന്‍ സിംഗിന്‍റെ മകളും തെലുങ്കാന സ്വദേശിയുമായ ഖ്യാതി സിംഗാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയൊള്ളൂ.
മറ്റന്നാളോട് കൂടി വിശദമായ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കും. ഇതോടെ എന്ത് കാരണത്താലാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പറ്റൂ. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഹൃദയാഘാതവും കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരിക ആവയവങ്ങള്‍ തകരാറിലായതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.
സ്വാഭാവികമായും വിഷമോ അല്ലെങ്കില്‍ സമാനമായ രീതിയില്‍ വിഷ പദാര്‍ത്ഥങ്ങളോ ഉള്ളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന തരം ലക്ഷണങ്ങളാണ് കുട്ടി കാണിച്ചത്. ഇതാണ് ഭക്ഷ്യവിഷ ബാധയാകും കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പ്രാഥമിക നിഗമനത്തിലെത്താന്‍ കാരണം. കഴിഞ്ഞ 17 -ാം തിയതിയാണ് കുട്ടി ഹോട്ടലില്‍ നിന്ന് ചിക്കന്‍ മോമോസ് കഴിച്ചത്.
തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിച്ച് അവശനിലയിലായി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം കുട്ടി മരിച്ചു. മൃതദേഹം ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോയി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനകം കുട്ടി ഭക്ഷണം കഴിച്ച ഹോട്ടല്‍ അടപ്പിച്ചു. ഈ പ്രദേശത്ത് കര്‍ശന പരിശോധനയും നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























