മകൻ കിടപ്പിലായതിനാൽ ജോലിക്ക് പോകാൻ സാധിക്കില്ല; ഭർത്താവ് മരിച്ചത് തലച്ചോർ പൊട്ടി; പ്രതിസന്ധിക്കിൾക്കിടയിൽ ആ സന്തോഷം; ഗിരിജ ടീച്ചർ ദൈവമാണ്; അരക്കോടി കിട്ടിയപ്പോൾ സംഭവിച്ചത്! ചേർത്ത് നിർത്തിയവർക്ക് നന്ദി പറഞ്ഞ് സുഭദ്ര

ടീച്ചറെ 500 രൂപ വേണം.... മക്കൾക്ക് ആഹാരത്തിനു വേണ്ടി നെഞ്ചു നീറി അമ്മയുടെ ഒരൊറ്റ ഫോൺ വിളി.... 48 മണിക്കൂറിനുള്ളിൽ നിലയ്ക്കാത്ത സഹായ പ്രവാഹം.... 51 ലക്ഷത്തിലധികം രൂപയാണ് ആ അമ്മയെയും മക്കളെയും തേടി എത്തിയത്. മകനെ പഠിപ്പിക്കുന്ന ടീച്ചറോടാണ് സുഭദ്രാമ്മ സഹായം അഭ്യർത്ഥിച്ചത്. ആ ടീച്ചർ തന്നാൽ കഴിയുന്ന വിധത്തിൽ സഹായിച്ചു.
ശേഷം ആ ടീച്ചർ ഫേസ്ബുക്കിൽ സഹായം അപേക്ഷിച്ച് പോസ്റ്റ് ഇടുകയും ചെയ്തു . ആ പോസ്റ്റ് കണ്ട് ഒരുപാട് പേർ ആ അമ്മയെ മക്കളെയും സാമ്പത്തികമായി സഹായിക്കുകയായിരുന്നു.സുഭദ്രാമ്മയുടെ ജീവിത പങ്കാളി മരിച്ചതോടെയാണ് കുടുംബം കഷ്ടത്തിൽ അകപ്പെട്ടത്. മൂന്ന് മക്കളിൽ ഒരാൾ സെറിബ്രൽ പാൾസി എന്ന രോഗം നേരിടുന്നുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലാണ് വട്ടേനാട് gvhss ലെ അധ്യാപിക ഗിരിജ ഹരികുമാർ അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് .
ഇപ്പോൾ ഇതാ വളരെയധികം സന്തോഷത്തിലാണ് സുഭദ്രാമ്മയും കുടുംബവും ...അവരുടെ കുടുംബത്തിന് സഹായ ഹസ്തം നീട്ടി ചേർത്ത് നിർത്തിയ ഓരോരുത്തരോടും ആ അമ്മ നന്ദി പറയുകയാണ്. സുഭദ്രാമ്മ മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. അമ്മയുടെ വാക്കുകൾ കേൾക്കാം ;
https://www.facebook.com/Malayalivartha

























