കോച്ചിൽ തനിച്ചായ യുവതിക്ക് നേരെ ലൈംഗികപ്രദർശനം: മെഡിക്കൽ റെപ്പായ മലപ്പുറം സ്വദേശി പിടിയിൽ

യുവതിക് നേരെ ലൈംഗികപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മെഡിക്കൽ റെപ്പായ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം നടുവത്ത് നിന്ന് ഇന്ന് രാവിലെയോടെയാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്താണ് ലൈംഗിക പ്രദർശനം നടത്തിയത്.
ഈ കോച്ചിൽ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. യുവതി അപ്പോൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടർന്നു. ഇതോടെ യുവതി സംഭവം മൊബൈലിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha

























