ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖയാണ് പുറത്തുവന്നിരിക്കുന്നത്....ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി യുഡിഎഫ് കാലത്തെ രേഖ

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി യുഡിഎഫ് കാലത്തെ രേഖ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
2013 മെയ് എട്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍സോണായി നിജപ്പെടുത്താനാണ് തീരുമാനമെടുത്തത്. ഇതിന്റെ കുറിപ്പ് ലഭിച്ചു.
ബഫര്‍ സോണ്‍ യുഡിഎഫ് സര്‍ക്കാര്‍ 12 കിലോമീറ്ററാക്കിയത് ഒരുകിലോമീറ്ററാക്കി കുറയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാദങ്ങളെ പ്രതിരോധിച്ച് രംഗത്തുവന്നിട്ടുണ്ട്. 2013-ലെ തീരുമാനം ജനവാസമേഖലയെ ഒഴിവാക്കാനായിരുന്നെന്നും അത് 2015-ലെ കരട് നിര്‍ദേശത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും യുഡിഎഫ് വാദിക്കുന്നു..
https://www.facebook.com/Malayalivartha

























