Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

നമ്മളിൽ എത്ര പേർക്ക് ഈ ഭാഗ്യം ലഭിക്കും ?രോഗക്കിടക്കയിലാണെങ്കിലും ഈ അച്ഛന്‍ ഭാഗ്യവാനാണ്;പുണ്യം ചെയ്ത ജന്മം എന്നുതന്നെ പറയാം ..കാരണം കുഞ്ഞ് മകള്‍ പകുത്ത് നല്‍കിയത് സ്വന്തം കരളാണ്.. ഇവൾ മിടുമിടുക്കി

22 DECEMBER 2022 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

 

രോഗക്കിടക്കയിലാണെങ്കിലും ഈ അച്ഛന്‍ ഭാഗ്യവാനാണ്;പുണ്യം ചെയ്ത ജന്മം എന്നുതന്നെ പറയാം ..കാരണം കുഞ്ഞ് മകള്‍ പകുത്ത് നല്‍കിയത് സ്വന്തം കരളാണ്. അച്ഛനമ്മമാരെ സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാതെ വൃദ്ധസദനങ്ങളിലും വഴിയോരത്ത് പോലും ഉപേക്ഷിച്ചു പോകുന്ന കാലമാണ് ഇത് . അവിടെയാണ് പതിനെട്ട് വയസ്സുപോലും തികയാത്ത മകൾ തന്റെ കരൾ പകുത്ത് നൽകി അച്ഛന്റെ ജീവൻ തിരിച്ചു പിടിക്കുന്നത് . . സത്യത്തിൽ ആ മോളുടെ സ്നേഹവും കരുതലും ഓർക്കുമ്പോൾ സന്തോഷം കണ്ണ് നിറയുന്നു.. ഇന്നും ഇത്ര നല്ല മനസ്സുള്ളവർ ഉണ്ടല്ലോ എന്ന് മനസ്സിൽ സമാധാനിക്കുന്നു

തൃശൂര്‍ കോലഴി സ്വദേശി പി ജി പ്രതീഷിന് ആണ് പേരക്കുട്ടി കരള്‍ പകുത്തു നല്‍കിയത് . പ്രായപൂർത്തിയാകാത്തതിനാൽ ദേവനന്ദയുടെ കരൾ എടുക്കാൻ വിദഗ്ധ സമിതി ആദ്യം അനുമതി നൽകിയിരുന്നില്ല. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അച്ഛനെ രക്ഷിക്കാനാണ് താൻ കരൾ പകുത്ത് നൽകുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാണ് നിയമത്തിന്‍റെ നൂലാമാല അഴിച്ച് അനുമതി നേടിയെടുത്തത്

പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം നടത്താന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. എന്നാൽ ദാതാവിനെ കിട്ടാതെ വരികയും, മറ്റ് കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കോടതിയുടെ സഹായം തേടിയത്.

 

 

 

 

 


തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും കരള്‍ മാറ്റിവെയ്ക്കുന്നതിന് തന്റെ കരളിന്റെ ഭാഗം നല്‍കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ ഹൈക്കോടതിയെ സമീപച്ചത്. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും ദേവനന്ദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

 

 

കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകൾ പൂർത്തിയാക്കി. കരൾ പകുത്തു നൽകുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദഗ്ധ സമിതിയും ദേവന്ദയുടെ പോരാട്ടത്തിന് കീഴടങ്ങിയത്.

 

 

 

ഒടുവിൽ ദേവന്ദയുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ അസാധാരണ മനക്കരുത്ത് കാട്ടിയ കുട്ടിയെ ജസ്റ്റിസ് വിജി അരുൺ അഭിനന്ദിച്ചു. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാൻമാരാണെന്നും കോടതി പറഞ്ഞു.

 

 

 

ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാണെന്നും വിധിന്യായത്തില്‍ ജസ്റ്റിസ് അരുണ്‍ പറഞ്ഞു. അതേസമയം ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു.കോടതി ഉത്തരവ് ലഭിച്ച ശേഷം വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

 

ഈ സാഹചര്യത്തിൽ അച്ഛനമ്മമാരെ വൃദ്ധ സാധനത്തിൽ എത്തിച്ച മക്കൾ സ്വന്തം ജീവിതത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ തയ്യാറാകണം ..ഓണത്തിനോ ക്രിസ്മസിനോ വൃദ്ധ സദനത്തിലെത്തി സ്വന്തം അച്ഛനമ്മമാരെ കാണുമ്പോൾ അവരുടെ കണ്ണിലെ നീർ തിളക്കം ഒന്ന് കാണണം

 

 

കേരളത്തിൽ ഓരോ വർഷവും വൃദ്ധസദനങ്ങളുടെ എണ്ണവും അവിടങ്ങളിലെ അന്തേവാസികളുടെ എണ്ണവും കൂടി വരികയാണ് .സ്വന്തം മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിൽ തള്ളുന്നതിൽ ഒരു മനഃസാക്ഷിക്കുത്ത് പോലും അനുഭവപ്പെടാത്തവരായി നമ്മൾ മലയാളികൾ മാറിക്കഴിഞ്ഞു. 2016-17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2020-21 ലെത്തിയപ്പോൾ അത് 28,788 ആയി വർധിച്ചു എന്നാണു കണക്ക് . സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങളിലും സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങളിലും അന്തേവാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. പണം കൊടുത്ത് ഉപയോഗിക്കുന്ന 523 വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങൾ പെരുകുകയാണ്.

 

 

 

വാർധക്യത്തിൽ മാതാപിതാക്കൾക്ക് മക്കൾ തണലാകണം എന്ന ചിന്തയ്ക്ക് തന്നെ ഇപ്പോൾ പ്രസക്തി കുറഞ്ഞു വരികയാണ് . ആ സാഹചര്യത്തിൽ തീർച്ചയായും ദേവ നന്ദ എന്ന മോളുടെ സ്നേഹത്തിനും കരുതലിനും സർവോപരി ധൈര്യത്തിനും ഞങ്ങളുടെ കൂപ്പുകൈ



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (46 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends