അരുണന്റേത് രണ്ടാം ജന്മം... 'അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് അരുണ്‍കുമാര്‍..... ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് രക്ഷകനായത് ടിടിഇ

അരുണന്റേത് രണ്ടാം ജന്മം... 'അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് അരുണ്‍കുമാര്‍..... ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് രക്ഷകനായത് ടിടിഇ
ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് ടിടിഇ എസ്.വിനോദ്കുമാര്‍ ആണ്. കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദിയില്‍ കഴിഞ്ഞ 10നാണു സംഭവം നടന്നത്.
സ്വകാര്യ മെഡിക്കല്‍ ഉപകരണ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചങ്ങനാശേരി മാടപ്പള്ളി നെടിയടത്ത് (അരുണ്‍നിവാസ്) അരുണ്‍കുമാര്‍ (42) ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. തിരുവനന്തപുരത്താണ് അദ്ദേഹം കുടുംബസമേതം താമസിക്കുന്നത്, ട്രെയിന്‍ കോട്ടയം അടുക്കാറായപ്പോള്‍ അരുണിനു നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ടിടിഇ വിനോദിനോട് ഇക്കാര്യം പറഞ്ഞു.
അദ്ദേഹം ട്രെയിനിലുണ്ടായിരുന്ന ഡോക്ടറുടെ സേവനം തേടി. കോട്ടയം സ്റ്റേഷനില്‍ ബന്ധപ്പെട്ട് ആംബുലന്‍സ് സൗകര്യവും ഡോക്ടറുടെ സേവനവും ആവശ്യപ്പെട്ടു. കോട്ടയം സ്റ്റേഷനില്‍ വിനോദ് ഇറങ്ങിയെങ്കിലും സൗകര്യങ്ങള്‍ ഒരുങ്ങാത്തതിനെ തുടര്‍ന്നു ട്രെയിനില്‍ വീണ്ടും ചാടിക്കയറി.പിന്നീട് ചങ്ങനാശേരിയില്‍ ബന്ധപ്പെട്ടു. അവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ അരുണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി. ആ സമയത്ത് എത്തിച്ചതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്നാണ് വിനോദിന്റെ പ്രതികരണം. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിനോദ് 22 വര്‍ഷമായി റെയില്‍വേയിലുണ്ട്.
"
https://www.facebook.com/Malayalivartha

























