Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ഹോസ്റ്റല്‍ പിടിച്ച പുലിവാല്‍... മെഡി. കോളേജ് ഹോസ്റ്റലുകളില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം; വിദ്യാര്‍ത്ഥികള്‍ക്ക് രാത്രി 9.30ന് ശേഷവും പുറത്തു പോകാം; പക്ഷെ രക്ഷകര്‍ത്താക്കള്‍ അറിയും; രക്ഷിതാക്കള്‍ പറഞ്ഞാല്‍ ഒമ്പതരയ്ക്കു ശേഷവും ഹോസ്റ്റലിലേക്ക് പ്രവേശിക്കുന്നതിന് തടസമില്ല

23 DECEMBER 2022 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക തീരുമാനം. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ കഴിയുന്നത് പഠിക്കാനാണ്. രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തപൂര്‍ണമായാണ് കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത്. അവരുടെ സുരക്ഷ കൂടി കോളേജിനുണ്ട്. ആ നിലയില്‍ ലിംഗ വിവേചനം ഇല്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 സമയം നിശ്ചയിച്ചു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് രാത്രി 9.30നു ശേഷവും ഹോസ്റ്റലുകളില്‍ നിന്ന് പുറത്തു പോകാന്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തു പോകാം. മറ്റു സാഹചര്യങ്ങളില്‍ രക്ഷിതാവിന്റെ അനുമതി ഹാജരാക്കണം.

രണ്ടാം വര്‍ഷം മുതലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു ബാധകമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന്, രാത്രി ഒമ്പതരയ്ക്കു ശേഷവും ഹോസ്റ്റലിലേക്ക് പ്രവേശിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ 12ന് ഇറക്കിയ ഉത്തരവ് ഇതുകൂടി ചേര്‍ത്തു പരിഷ്‌കരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹോസ്റ്റലില്‍ രാത്രി ഒമ്പതരയ്ക്കു ശേഷം പ്രവേശനം നിഷേധിക്കുന്ന ഉത്തരവിനെതിരെ വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്.

ഉത്തരവ് നടപ്പാക്കിയത് അറിയിക്കാന്‍ ഹര്‍ജികള്‍ ജനുവരി 31നു വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരെ കോടതി അഭിനന്ദിച്ചു. കാലത്തിനു മുമ്പേയുള്ള ശബ്ദമാണ് കേട്ടത്. സ്വതന്ത്ര ചിന്താഗതികളുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജിക്കു പിന്നില്‍. പുരുഷ നിയന്ത്രിതമായ സാഹചര്യങ്ങളെയാണ് അവര്‍ എതിര്‍ക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ ഹര്‍ജി സഹായകമായി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കോളേജുകളില്‍ യു.ജി.സി നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി രണ്ടു മാസത്തിനകം രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ലിംഗ സമത്വം ഉറപ്പാക്കാനുള്ള യു.ജി.സി നിര്‍ദ്ദേശങ്ങളും നടപ്പാക്കണം. ഹോസ്റ്റലില്‍ ലൈബ്രറി, റിക്രിയേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിനെയോ തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാലയെയോ സമീപിക്കാമെന്നും വ്യക്തമാക്കി.

അതേസമയം, ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള ഇളവ് എന്‍ജിനിയറിംഗ് കോളേജുകള്‍ക്കും വേണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ വിഷയം ജനുവരി പത്തിന് പരിഗണിക്കും.

അതേസമയം ഹോസ്റ്റലുകള്‍ ഏതു നേരവും തുറന്നിടണമെന്ന വാദത്തോടു യോജിപ്പില്ലെന്നും അങ്ങനെയാകണമെങ്കില്‍ സമൂഹം മാറണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ രാത്രി വിലക്കിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് പരാമര്‍ശം. യാതൊരു നിയന്ത്രണവുമില്ലാത്ത കാമ്പസ് എന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. മൗലികാവകാശങ്ങള്‍ക്കു പോലും നിയന്ത്രണമുണ്ട്.

ഹോസ്റ്റലുകളില്‍ അടിസ്ഥാന അച്ചടക്കം ബാധകമാണെന്ന് ആരോഗ്യ സര്‍വകലാശാല വാദിക്കുന്നു. ഇതില്‍ സംശയമില്ല. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഹര്‍ജിക്കാരുടെ ആശങ്ക വലിയൊരളവു വരെ പരിഹരിക്കുന്നതാണ്. കാലം മാറുന്നതിനനുസരിച്ച് കൂടുതല്‍ ഇളവുകളുണ്ടാകും.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതുസമയവും പുറത്തിറങ്ങാന്‍ കഴിയുന്ന മാതൃകാപരമായ സാഹചര്യം ഉണ്ടാകണം. നമ്മുടെ നാട് അത്ര പുരോഗമിച്ചിട്ടില്ല. സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. പതിനെട്ടു കഴിഞ്ഞാലും മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ല. നമ്മുടെ പൊതുയിടങ്ങളും തെരുവുകളും വഴികളും രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഇവര്‍ക്ക് സുരക്ഷിതരായി ഇറങ്ങി നടക്കാന്‍ പര്യാപ്തമാകണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (47 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends