വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വയോധികയെ കുത്തിയത് നിഷ്‌ക്കരുണം....വയോധിക വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു, ഭര്‍ത്താവ് പോലീസ് പിടിയില്‍.... തിരുവല്ലം തിരുവഴിമുക്കില്‍ നടന്ന കൊലപാതകത്തില്‍ നടുങ്ങി നാട്....

വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വയോധികയെ കുത്തിയത് നിഷ്‌ക്കരുണം....വയോധിക വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു, ഭര്‍ത്താവ് പോലീസ് പിടിയില്‍.... തിരുവല്ലം തിരുവഴിമുക്കില്‍ നടന്ന കൊലപാതകത്തില്‍ നടുങ്ങി നാട്....
വീട്ടുമുറ്റത്തിരിക്കുകയായിരുന്ന 80കാരിയെ കുത്തിയത് നിഷ്‌ക്കരുണം.... തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ടി.സി. 57/1276ല്‍ ജഗദമ്മയെയാണ് ഭര്‍ത്താവ് ബാലാനന്ദന്‍(84) കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെ വീട്ടുമുറ്റത്തായിരുന്നു സംഭവം നടന്നത്. ജഗദമ്മയും ബാലാനന്ദനും തമ്മില്‍ ഉച്ചയോടെ വഴക്കുണ്ടായിരുന്നു.
തുടര്‍ന്ന് രണ്ടാംനിലയിലുള്ള കിടപ്പുമുറിയില്‍ പോയിരുന്ന ബാലാനന്ദന്‍, മൂന്നുമണിയോടെ കത്തിയുമായി പുറത്തുവന്ന് വീട്ടുമുറ്റത്തിരിക്കുകയായിരുന്ന ജഗദമ്മയുടെ കഴുത്തിലും വയറിലും മുതുകിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികളായ കൃഷ്ണരാജും ലതികയും വീട്ടിലെത്തിയപ്പോള്‍ കുത്തേറ്റുകിടക്കുന്ന ജഗദമ്മയെ ബാലാനന്ദന്‍ വീണ്ടും ആക്രമിക്കുന്നതാണ് കണ്ടത്.
തുടര്‍ന്ന് കൃഷ്ണരാജും ലതികയും ചേര്‍ന്ന് ബാലാനന്ദനെ പിടിച്ചുമാറ്റി. തിരുവല്ലം പോലീസെത്തി ജഗദമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലാനന്ദനെ പോലീസ് അറസ്റ്റുചെയ്തു.
അതേസമയം ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. നാല്പതു വര്‍ഷമായി ജഗദമ്മ കൂടെയുണ്ട്. ജഗദമ്മയ്ക്കു മക്കളില്ല. ജഗദമ്മയെ കാണാന്‍ കമലമ്മയുടെ മക്കളെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലിയാണ് പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നതെന്ന് സമീപവാസികളും ബന്ധുക്കളും പറഞ്ഞു. കാഴ്ച പരിമിതി ഉണ്ടായിരുന്നതിനാലാകാം ജഗദമ്മയ്ക്ക് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനാകാത്തതെന്ന് സമീപവാസികളും ബന്ധുക്കളും കരുതുന്നു. ജഗദമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
അതേസമയം വഴക്കിനിടെ ഇരുനില വീടിന്‍രെ മുകള്‍ നിലയിലെ ഗ്ലാസുകള്‍ ബാലാനന്ദന്‍ അടിച്ചു തകര്‍ത്തു, കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ നിന്ന് ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























