ദുരന്തമെത്തിയത് കാടുവെട്ടുന്ന യന്ത്രത്തില്‍ പെട്രോള്‍ ഒഴിക്കുന്നതിനിടെ.... കൊതുകിനെ തുരത്താനിട്ട പുകയില്‍ നിന്ന് കാറ്റടിച്ച് പെട്രോളില്‍ വീണതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ആദിവാസി യുവാവ് മരിച്ചു

ദുരന്തമെത്തിയത് കാടുവെട്ടുന്ന യന്ത്രത്തില്‍ പെട്രോള്‍ ഒഴിക്കുന്നതിനിടെ.... കൊതുകിനെ തുരത്താനിട്ട പുകയില്‍ നിന്ന് കാറ്റടിച്ച് പെട്രോളില്‍ വീണതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ആദിവാസി യുവാവ് മരിച്ചു.
നന്ദിയോട് ഇളവട്ടം നീര്‍പ്പാറ വീട്ടില്‍ അഭിലാഷ്(40) ആണ് മരിച്ചത്. കാടുവെട്ടുന്ന യന്ത്രത്തില്‍ പെട്രോള്‍ ഒഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം നടന്നത്.
കൊതുകിനെ തുരത്താനായി പുക കൂട്ടിയിരുന്നു. അതിനു സമീപം നിന്നാണ് അഭിലാഷ് കാടുവെട്ടുന്ന യന്ത്രത്തില്‍ പെട്രോള്‍ നിറച്ചത്. കാറ്റടിച്ച് പെട്രോളില്‍ തീപ്പൊരി വീണതിനെ തുടര്‍ന്ന് തീപടര്‍ന്നു.
രക്ഷപ്പെടാനായി ശ്രമിക്കവേ അഭിലാഷിന്റെ ദേഹത്ത് പെട്രോള്‍ വീണ് തീപിടിച്ചു. കൂടെയുണ്ടായിരുന്ന മകനോടു സമീപത്തേക്കു വരരുതെന്ന് വിളിച്ചു പറഞ്ഞശേഷം അഭിലാഷ് സമീപത്തെ കുളത്തിലേക്കു ചാടാനായി ശ്രമിച്ചെങ്കിലും കാലില്‍ വള്ളി ചുറ്റി സമീപത്ത് തീറ്റപ്പുല്ല് കൂട്ടിയിട്ടിരുന്നയിടത്തേക്കു വീഴുകയായിരുന്നു. ഇതോടെ തീ ആളിപ്പടര്‍ന്നു. ഇവിടെ നിന്നുരുണ്ട് കുളത്തില്‍ വീണെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പഞ്ചായത്തംഗമെത്തി ആംബുലന്‍സ് വിളിച്ചെങ്കിലും ഉള്‍ഭാഗത്തെ ആദിവാസി ഊരായതിനാല്‍ എത്താനായി താമസിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍കൂടിയായ അഭിലാഷ് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചുള്ള ജോലിയും ചെയ്യുമായിരുന്നു. ഉമാ മഹേശ്വരിയാണ് അഭിലാഷിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.
https://www.facebook.com/Malayalivartha

























