Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍.... ഒടുവില്‍ ആ രണ്ടു ഭീമന്‍ ട്രെയിലറുകളും താമരശ്ശേരി ചുരം കടന്നു.... അടിവാരത്തുനിന്ന് ഇന്നലെ രാത്രി യാത്ര തുടങ്ങിയ കൂറ്റന്‍ യന്ത്രങ്ങളാണ് പുലര്‍ച്ചെ 2 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവും കയറി വയനാട്ടിലേക്കെത്തി

23 DECEMBER 2022 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ഒടുവില്‍ ആ രണ്ടു ഭീമന്‍ ട്രെയിലറുകളും താമരശ്ശേരി ചുരം കടന്നു. മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവില്‍ അടിവാരത്തുനിന്ന് ഇന്നലെ രാത്രി 10.56ന് യാത്ര തുടങ്ങിയ കൂറ്റന്‍ യന്ത്രങ്ങളാണ് പുലര്‍ച്ചെ 2 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവും കയറി വയനാട്ടിലേക്കെത്തിയത്.



കര്‍ണാടകയിലെ നഞ്ചന്‍കോട്ടേയ്ക്കു കൊണ്ടുപോകാനായി എത്തിച്ച കൂറ്റന്‍ യന്ത്രഭാഗങ്ങളാണ് രണ്ടു ട്രെയിലറുകളിലുണ്ടായിരുന്നത്. യുദ്ധസമാനമായ ഒരുക്കങ്ങളോടെയാണ് രണ്ടു ട്രെയിലറുകളും യാത്ര തുടങ്ങിയത്. മൂന്നു മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കുമൊടുവിലാണ് ട്രെയിലറുകള്‍ യാത്ര തുടങ്ങിയത്. നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ചുരം വഴി കൊണ്ടുപോകാനായി അനുമതി നല്‍കിയത്.


ട്രെയിലറുകള്‍ ചുരം കയറുന്നതിനു മുന്നോടിയായി ഇന്നലെ രാത്രി 11 മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.
20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങള്‍ കയറ്റിയാല്‍ ചുരം റോഡ് തകരുമെന്നതായിരുന്നു ആശങ്ക.

വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങള്‍ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാന്‍ കഴിയുമോ എന്നതായിരുന്നു മറ്റൊരു ആശങ്ക. നെസ്ലെയുടെ നഞ്ചന്‍കോട്ടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയിലറുകളിലുണ്ടായിരുന്നത്.


പാലക്കാട് സ്വദേശി സ്വാമിനാഥന്‍, ബാലമുരുകന്‍, നഞ്ചന്‍കോട് സ്വദേശികളായ ചന്ദ്രന്‍, മുരുകന്‍ തുടങ്ങിയ ഡ്രൈവര്‍മാര്‍ അടക്കം 14 ജീവനക്കാര്‍ ചേര്‍ന്നാണ് രണ്ടു ട്രെയിലറുകള്‍ കൊണ്ടുപോയത്. ചെന്നൈയിലെ അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടേതാണ് രണ്ട് ട്രെയിലറുകളും.


ഏറ്റവും മുന്നിലായി വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനമാണ് ഓടിച്ചത്. ഇതിനു പിറകിലായി ട്രെയിലറുകളും അവയ്ക്കു സുരക്ഷ ഒരുക്കാന്‍ കമ്പനിയുടെ പൈലറ്റ് വാഹനങ്ങളുമുണ്ടായിരുന്നു.
വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ നന്നാക്കാനുള്ള മൊബൈല്‍ വര്‍ക്ഷോപ് സംവിധാനവും ഒരുക്കി. ചുരംസംരക്ഷണസമിതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ വാഹനത്തിനുവേണ്ട സഹായങ്ങളുമായി കൂടെ സഞ്ചരിച്ചു. മണിക്കൂറില്‍ ശരാശരി 15 കിലോമീറ്റര്‍ വേഗതയുള്ള വണ്ടികളാണ് രണ്ടും. ആകെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താമരശ്ശേരി ചുരത്തില്‍ 9 ഹെയര്‍പിന്‍ വളവാണുള്ളത്. ഒന്നാമത്തെ വളവ് എത്തുന്നതിനു മുന്‍പ് 3 തവണ ഒരു ട്രെയിലര്‍ പണി മുടക്കി.

വയനാട്ടില്‍ നിന്നുള്ള 2 ആംബുലന്‍സുകള്‍ക്ക് കടന്നുപോവാനായി ഏഴാം വളവില്‍ അല്‍പ നേരം നിര്‍ത്തിയിട്ടു. 8, 9 വളവുകള്‍ക്കിടയിലെ വീതികുറഞ്ഞ ഭാഗം ട്രെയിലറുകള്‍ കടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളില്ലാതെ ഈ ഭാഗവും കടന്നു.

അതേസമയം ട്രെയിലറുകള്‍ സുഗമമായി കടത്തിവിടാനായി പൊതുമരാമത്ത് വകുപ്പ്, പൊലീസ്, വനംവകുപ്പ്, മുക്കത്തു നിന്നുള്ള അഗ്‌നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യവകുപ്പ്, മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായവും ഒരുക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (46 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends