Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

പിണറായി ഹുങ്ക് അണികള്‍ക്കും. ഗോവിന്ദന്‍ കളത്തിലിറങ്ങി. ബംഗാള്‍ പാഠം.

23 DECEMBER 2022 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

തുടര്‍ഭരണം വന്നതോടെ പാര്‍ട്ടി നേതാക്കളില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ദുഷ്പ്രവണതകള്‍ കണ്ടുതുടങ്ങിയതിനാല്‍ ശുദ്ധീകരണത്തിനൊരുങ്ങി സി.പി.എം. സംസ്ഥാന നേതൃത്വം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന സംസ്ഥാനകമ്മിറ്റിയില്‍ വിഷയം ഗൗരവമായി ചര്‍ച്ചയായി. ഇതോടെ, പാര്‍ട്ടിയുടെ എല്ലാ തട്ടിലും ശുദ്ധീകരണം നടത്താന്‍ തെറ്റുതിരുത്തല്‍ രേഖയും അംഗീകരിച്ചു.

തുടര്‍ച്ചയായി ഭരണംനേടിയ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കുള്ളിലെ ജീര്‍ണത പിന്നീട് വലിയ തകര്‍ച്ചയിലേക്കു നയിച്ച പാഠം ഓര്‍മിക്കണമെന്ന് സംസ്ഥാനകമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെയൊരു അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നന്ദിഗ്രാമും, സിംഗൂരും നടന്ന പാര്‍ട്ടി കുത്തക അധിനിവേശം ബംഗാളില്‍ സിപിഎം ന്റെ അടിവേരറുത്തു.

കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിക്കായി സിപിഎം നടത്തിയ കടുംപിടുത്തം ഉപേക്ഷിച്ചതും നന്ദിഗ്രാമും , സിംഗൂരും ഓര്‍മ്മയിലുള്ളതു കൊണ്ടാണ്. ജനങ്ങള്‍ക്ക് അസഹനീയമായ വികസനം അവരെ പാര്‍ട്ടി ശത്രുക്കളാക്കി മാറ്റുമെന്ന അറിവാണ് സില്‍വര്‍ ലൈന്‍ നേടി കൊടുത്തത്. അതു മാത്രവുമല്ല നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതും അതിന്റെ തിരിച്ചടവും സംസ്ഥാനത്ത് വരും കാലത്തും വന്‍ ബാധ്യതയായി മാറാനാണ് സാധ്യതയെന്ന വിലയിരുത്തലുമുണ്ടായി.

എല്ലാ ജില്ലാകമ്മിറ്റികളും പ്രവര്‍ത്തകരുടെ ജീവിത രീതി ചര്‍ച്ച ചെയ്യനായ യോഗം വിളിച്ചുചേര്‍ക്കും. ബ്രാഞ്ച് മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടക്കും. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറുന്നുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ബഹുജന സംഘടനകള്‍ വഴിയാണ് ഇക്കൂട്ടര്‍ വരുന്നത്. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ അതിജാഗ്രത പുലര്‍ത്തണം.

പാര്‍ട്ടി അംഗങ്ങളിലും വര്‍ഗബഹുജന സംഘടനകളിലും ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതാണ് നേതൃത്വം നേരിടുന്ന മറ്റൊരു വെല്ലുവിളി. അടുത്തിടെ തിരുവനന്തപുരം നേമത്ത് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗത്തെയും മറ്റും പുറത്താക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാകമ്മിറ്റിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യം പാര്‍ട്ടി സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്.

പാര്‍ട്ടി അംഗങ്ങളുടെ നേതാക്കളുടെയെും മുതലാളിമാരുമായുള്ള ബന്ധം, ക്വാറി, മണല്‍ , മദ്യ മാഫിയകളുമായി അനധികൃത ബന്ധമുണ്ടാക്കി സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും സേവനങ്ങളും നേടി കൊടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി സാധാരണക്കാരനെ ദ്രോഹിക്കുക, പാര്‍ട്ടി പ്രവര്‍ത്തകര്‍ മയക്കു മരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ്വമായാണ് എടുക്കുന്നത്. ഭരണത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥന്‍മാരെ പീഡിപ്പിക്കുക, അനാവശ്യ പണപിരിവ് നടത്തുക, മാസപടി പിരിക്കുക തുടങ്ങിയ വിഷയങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കമ്മിറ്റി തീരുമാനം.

ഗൗരവ്വമുള്ള വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മദ്യപാനവും ചര്‍ച്ചകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുമെന്നും വിലയിരുത്തപ്പെടുന്നു. ഭരണത്തിന്റെ അഹങ്കാരം താഴെ ത്ട്ടു മുതല്‍ പ്രകടമാണ്.


: ഏക സിവില്‍ കോഡ്, ജി.എസ്.ടി. നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായ കേന്ദ്രവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനുവരി 20 മുതല്‍ 31 വരെ എല്ലാ വില്ലേജുകളിലും പ്രക്ഷോഭം നടക്കും.

റബ്ബര്‍ കൃഷിക്കു ഒരുസഹായവും ഇനി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോട്ടയത്ത് റബ്ബര്‍ക്കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ സി.പി.എം. പിന്തുണയ്ക്കും. സര്‍ക്കാരിനോടുള്ള ജനാഭിപ്രായം തേടാനും പാര്‍ട്ടിക്കു പറയാനുള്ളതു വിവരിക്കാനും പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനുവരി ഒന്നു മുതല്‍ 21 വരെ ഭവനസന്ദര്‍ശനം നടത്തണമെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (47 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends