പന്തളത്ത് രണ്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറ്‌സ്റ്റ് ചെയ്ത് പോലീസ്

പന്തളത്ത് രണ്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറ്‌സ്റ്റ് ചെയ്ത് പോലീസ്. കൈപ്പട്ടൂര്‍ കൊടുവന്നത്ത് വീട്ടില്‍ ജിബിന്‍ കെ. ജോയ് (22), അടൂര്‍, പന്നിവിഴ പനവേലില്‍ വീട്ടില്‍ രാഹുല്‍ (22), കുളനട ള്ളനാട് ചിറക്കരോട്ട് വീട്ടില്‍ അനന്ദു അനില്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ച അഞ്ചിന് പന്തളം മാവേലിക്കര റോഡില്‍ മൂടിയൂര്‍ക്കോണം ഐരാണികുഴി പാലത്തിന് സമീപമാണ് പ്രതികള്‍ പത്തനംതിട്ട ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യവിവരത്തി!!െന്റ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ ചില്ലറ വില്‍പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് .
അനന്ദു അനില്‍ മുമ്പ് പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഘം വാടകക്കെടുത്ത മാരുതി സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha

























