പത്തൊൻപതുകാരിയുമായി കലശലായ പ്രണയം; വിവാഹം കഴിക്കാൻ പറഞ്ഞതോടെ കാമുകന്റെ സ്വഭാവം മാറി; പത്തൊൻപതുകാരിയെ പൊതുസ്ഥലത്തുവച്ച് ക്രൂരമായി തല്ലി ചതച്ചു; മർദ്ദനത്തിന്റെ വീഡിയോ വൈറൽ; ഒടുവിൽ സംഭവിച്ചത്!!!

പെൺകുട്ടിയുമായി ഭയങ്കര പ്രണയം. എന്നാൽ വിവാഹം കഴിക്കാൻ പറഞ്ഞതോടെ കാമുകന്റെ സ്വഭാവം മാറി. പത്തൊൻപതുകാരിയെ പൊതുസ്ഥലത്തുവച്ച് ക്രൂരമായി തല്ലി ചതച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. പങ്കജ് ത്രിപാഠി(24)യാണ് പെൺകുട്ടിയെ തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി.
പക്ഷേ വിഡിയോ വൈറലായതോടെ സെക്ഷൻ 323 പ്രകാരം വിഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. മർദിച്ച യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് പരാതിയില്ല. അതുകൊണ്ട് പങ്കജിനെ പൊലീസ് വിട്ടയച്ചു.
ബുധനാഴ്ചയോടെ ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പങ്കജ് ദേര ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇരുവർക്കുമിടയിൽ തർക്കം മൂത്തപ്പോഴാണ് ഇത് സംഭവിച്ചത്. പെൺകുട്ടിയെ യുവാവ് മർദിച്ചുവെന്ന് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ നവീൻ ദുബെ വ്യക്തമാക്കി. തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ യുവാവ് മർദിക്കുകയാണ് പെൺകുട്ടിയെ. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്.
https://www.facebook.com/Malayalivartha


























