തിരുവനന്തപുരത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരെ കാണാതായി.... ഒരു മരണം... കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും

തിരുവനന്തപുരത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരെ കാണാതായി.... ഒരു മരണം... കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേരെ കടലില്‍ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം നടന്നത്.
പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയെയുമാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ കടല്‍ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്ന്് പ്രദേശവാസികള്‍.
തുമ്പയില്‍ അപകടത്തില്‍പെട്ട ഫ്രാങ്കോ എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സാജിദ്, ശ്രേയസ്, ആന്റണി എന്നിവര്‍ക്ക് വേണ്ടി വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ തുടരും
"
https://www.facebook.com/Malayalivartha
























