പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്പക്ടറെ ജനുവരി 4 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ വര്‍ക്കല അയിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജയസനിലിനെ ജനുവരി 4 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറി ജനുവരി 4 ന് ഹാജരാക്കാന്‍ പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കി.
പ്രതിക്ക് ശനിയാഴ്ച തന്നെ മുന്‍കൂര്‍ ജാമ്യം വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമ വ്യവസ്ഥയോടുള്ള കളങ്കമായിരിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നിര്‍ദ്ദേശം.
ഡിസംബര്‍ 15 നാണ് തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തത്. വര്‍ക്കല സ്വദേശിയും പോക്‌സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
" f
https://www.facebook.com/Malayalivartha
























