മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെതിരെ പോലീസ് കുറ്റപത്രം, ട്രെയിന്‍ മാര്‍ഗം തലസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു

മൂന്ന് കിലോ കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് പോലീസ് നര്‍ക്കോട്ടിക് സെല്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി, ഗൊസൈര്‍ ഹട്ട് സ്വദേശി സുശീല്‍ മണ്ഡലി (29)നെതിരായാണ് കുറ്റപത്രം.
കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടു വന്ന് ഇവിടെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. 2022 ആഗസ്റ്റ് 20 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.
നാര്‍ക്കോട്ടിക് സെല്‍ അസി.കമീഷണര്‍ ഷീന്‍ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ പ്രവീണ്‍, ക്രൈം എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ ഷിബു, ക്രൈം ടീമംഗങ്ങളായ എസ്.ഐ അരുണ്‍ കുമാര്‍, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ വിനോദ്, സജികുമാര്‍, വിനോദ്, സി.പി മാരായ രഞ്ജിത്ത്,ഷിബു, ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























