പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്...പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ്

പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്...പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ്.
ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്. കിരണിന്റേത് കൊലപാതകമോ, അപകടമരണമോ അല്ല. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവും ജീവനൊടുക്കാന്‍ കാരണമായതായി പൊലീസ് പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് കിരണിന്റെ മരണം സംഭവിച്ചത്. പൊലീസിന്റെ കുറ്റപത്രത്തിലാണ് കിരണിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള തെളിവുണ്ട് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ, യുവതിയുടെ ബന്ധുക്കള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നീട് കിരണ്‍ കാറില്‍ നിന്നിറങ്ങി ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha

























