കരിപ്പൂരില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി; സംഭവം പുറംലോകം അറിഞ്ഞത് കോഴിക്കോട് മെഡിക്കല്‍ കോളജിൽ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് പറഞ്ഞതോടെ ; ആര്?, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല

കോഴിക്കോട് കരിപ്പൂരില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മാത്രമല്ല കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയാക്കി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്. തുടർന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മതിയായ രേഖകളില്ലാതെ കൊറിയന്‍ യുവതിയെ സിഐഎസ്എഫ് സംഘം പിടികൂടിയതായി പൊലീസ് വ്യക്തമാക്കുന്നു.
മാത്രമല്ല ഇവര്‍ കോഴിക്കോട് നഗരത്തിലാണ് താമസിച്ചിരുന്നത്. ഇതേതുടർന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നുമാണ് യുവതി പീഡനവിവരം ഡോക്ടറോട് പറഞ്ഞത്. ഇതിനു പിന്നാലെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ ആര്?, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊറിയന്‍ യുവതിയുടെ മൊഴിയിൽ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇതേതുടർന്ന് ഇവരുടെ രഹസ്യമൊഴി എടുത്ത ശേഷം കേസില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
https://www.facebook.com/Malayalivartha

























