കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി; സ്വര്‍ണ്ണ മിശ്രിതം സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വര്‍ണ്ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.
അതേസമയം സ്വര്‍ണ്ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. കൂടാതെ ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്.
https://www.facebook.com/Malayalivartha


























