രാഹുലിനെയും ഭാര്യയെയും പണ്ടേ സംശയം ഉണ്ടായിരുന്നു എന്ന് പിതാവ് പശുപാലന്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനു പിടിയിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കുമെതിരേ രാഹുലിന്റെ പിതാവ് പശുപാലന്‍. തല തിരഞ്ഞ മക്കളുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് അവസാന കാലത്ത് പെരുവഴി തന്നെ ശരണം. 30 വര്‍ഷത്തോളം ഗള്‍ഫില്‍ കിടന്ന് അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും മകന്‍ ഇറക്കി വിട്ടപ്പോള്‍ കണ്ണീരോടെയാണ് ഇറങ്ങിയത്. കര്‍ണാടകയില്‍ ജയിലിലുള്ള ഒരു മോഡലിനെ ഇറക്കാന്‍ ഇവര്‍ ഒന്നരലക്ഷം രൂപ തന്റെ കൈയില്‍നിന്നു വാങ്ങി ക്കൊണ്ടുപോയെന്നും പശുപാലന്‍ പറയുന്നു. അത് ചോദിച്ചാണ് വഴക്കുണ്ടാക്കിയത്. മകളുടെ വിവാഹത്തിനു സൂക്ഷിച്ചിരുന്ന പണമാണു കൊണ്ടുപോയത്. പിന്നീടു മൂന്നുലക്ഷം കൂടി ചോദിച്ചു. കൊടുക്കാത്തതിന്റെ പേരില്‍ വീടിന്റെ ജനാല അടിച്ചുപൊട്ടിച്ചുവത്രേ.
രാഹുലിന്റെയും ഭാര്യയുടെയും ഇടപാടുകളെപ്പറ്റി നേരത്തെതന്നെ സംശയമുണ്ടായിരുന്നുവെന്നും അവരെ പോലീസ് പിടികൂടിയതില്‍ അത്ഭുതമൊന്നുമില്ലെന്നുമാണ് രാഹുലിന്റെ പിതാവിന്റെ അഭിപ്രായം. ചെറുപ്പത്തില്‍ രാഹുലിന്റെ കാലിന്റെ തി
ചികിത്സക്കായി ഒട്ടേറെ കാശ് ചിലവായി. ഇരുവരുടെയും പോക്ക് ശരിയല്ലെന്നു പറഞ്ഞതിന്റെ പേരില്‍ രാഹുലുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും പശുപാലന്‍ പറഞ്ഞു.
ആഡംബര ജീവിതവും വഴിവിട്ട ബന്ധങ്ങളുമാണ് രാഹുല്‍ പശുപാലന്റെ ജീവിതം ഇല്ലാതാക്കിയത്. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമെല്ലാം ചെലവഴിച്ചത് മകനു വേണ്ടിയാണെന്ന് 19 ലക്ഷം രൂപയാണ് ചെന്നൈയില്‍ പഠിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് രാഹുല്‍ വാങ്ങിയെടുത്തത്. വീട്ടിലെത്തുമ്പോള്‍ രണ്ടും മൂന്നും ലക്ഷം രൂപ ചോദിച്ച് സംഘര്‍ഷം ഉണ്ടാക്കുക പതിവായിരുന്നു. വീട്ടിലറിയാതെയാണ് രശ്മിയുമായുള്ള വിവാഹം നടന്നത്. രശ്മിയാണ് തെറ്റായ ജീവിത രീതികളിലേക്ക് രാഹുലിനെ കൊണ്ടുപോയത്. ഈ ബന്ധം രാഹുലിന്റെ ജീവിതത്തിന് നല്ലതല്ലതെന്ന് അന്ന് തന്നെ ബോദ്ധ്യപ്പെട്ടതാണെന്നും പശുപാലന്‍ പറയുന്നു.
ദൈവം എന്നൊരാള്‍ എല്ലാം കാണുന്നുണ്ട്. ഭാര്യയുടെ വാക്കുകേട്ട് മാതാപിതാക്കളെ പുറന്തള്ളുന്നവന്റെ യൊക്കെഅവസ്ഥ അവസാനം ഇതൊക്കെത്തന്നെ ആയിരിക്കും. കണ്ണീരോടെ ആ പിതാവ് പറയുന്നു. രാഹുലിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അവന്റെ അമ്മയോട് ചോദിക്കണം. അവര്‍ തമ്മിലായിരുന്നു കൂടുതല്‍ അടുപ്പം. അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പും രാഹുല്‍ അമ്മയെ കാണാന്‍ കൊല്ലത്തെത്തിയിരുന്നു. കൊല്ലം മൈലാപ്പൂരില്‍ നിര്‍മ്മാണ തൊഴിലാളിയായി ഉപജീവനം നടത്തുന്ന പശുപാലന്‍ പറയുന്നു. ചാനലുകാര്‍ എത്തിയതോടെ ആ പണിയും തെറിച്ചു. ഒരച്ഛന്റെ രോദനം. തെറ്റു ചെയ്തിട്ടില്ലെങങ്കില്‍ അവരെ പുറത്തിറക്കാനുള്ള വഴി ആലോചിക്കുമെന്ന് ഈ അച്ഛന്‍ ഇപ്പോഴും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha